Follow us on:

കട്ടന്‍ ചായ പൊള്ളും

ബെന്‍സ്‌ കാറില്‍ സഞ്ചരിക്കുകയായിരുന്ന എന്റെ മൊബൈല്‍ റിംഗ്

ചെയ്തു. കമ്പനയില്‍ നിന്ന് എന്നെ കാലിഫോര്‍നിയിലെക്ക് ട്രാന്‍സ്ഫര്‍

ചെയ്യാന്‍ പോകുന്നത്രേ.. പോകരുത്...!! എന്റെ മനസ്സിലെ വിപ്ലവരോഷം

എന്നോട് മന്ത്രിച്ചു..ഡേ......... ഒറ്റ കുത്താ മുന്‍പിലുള്ള ആല്‍മരത്തിനു ..അതപ്പ

തന്നെ പൊയിന്നു  വീണു ..പക്ഷെ എന്താ? ഞാനപ്പോ തന്നെ ഉറക്കമെഴുന്നേറ്റു..

നല്ലൊരു സ്വപ്നത്തിന്റെ മൂഡ്‌ കളഞ്ഞ ഞാന്‍ എന്റെ ചിരകാല ശീലമായ

സുലൈമാനി അടിക്കാന്‍ വേണ്ടി തൊട്ടടുത്തുള്ള ചായക്കട ലക്ഷ്യമാക്കി കാലുകള്‍ ഡ്രൈവ് ചെയ്തു..

ഒരു സുഗിയനും സുലൈമാനിയും ഓര്‍ഡര്‍ ചെയ്ത ഞാന്‍ ചുമ്മാ

അവിടെയിരുന്ന മഞ്ഞ പത്രം ( പുക കൊണ്ട് മഞ്ഞയായതാണ്) എടുത്തു

വായിച്ചു.

 'കൊലക്കേസിലെ ആസൂത്രകന്‍ കോടതിയില്‍ കീഴടങ്ങി ' ...വരാനുള്ളത് ഓട്ടോ

പിടിച്ചായാലും വരുമെന്നല്ലേ..? ഓട്ടോ പിടിച്ചു തന്നെയാ

വന്നിരിക്കുന്നെ...പോലീസിന്റെ കണ്ണ് വെട്ടിച്ചു കോടതിയില്‍ കീഴടങ്ങാന്‍...


വിശേഷങ്ങളൊക്കെ നുണഞ്ഞു ചായയൊക്കെ വായിച്ചു........തെറ്റിപ്പോയി .,,

വിശേഷങ്ങള്‍ വായിച്ചു ചായ കുടിച്ചിറങ്ങിയ ഞാന്‍ ബില്‍ പേ ചെയ്യാന്‍

അങ്ങേരുടെ ഓല മേഞ്ഞ കൌണ്ടറിലെത്തി . 18 രൂപ...അങ്ങേര്‍ യാതൊരു ഭാവ

മാറ്റവുമില്ലാതെ ഉണര്‍ത്തിച്ചതും  എന്റെ ഉള്ളിലെതിയ സുലൈമാനി അത് കേട്ട്

ഞെട്ടിയതും ഒരുമിച്ചായിരുന്നു .

അതെന്താ ഇത്ര വില എന്ന് ചോദിയ്ക്കാന്‍

തുടങ്ങുമ്പോള്‍ തന്നെ ' ഇവനെന്താ 1 മാസം

പിന്നിലാണോ' എന്നാ അര്‍ഥം വച്ച് ചിലര്‍ എന്നെ

നോക്കി . അതിനുത്തരമായി കടക്കാരന്‍ പറഞ്ഞു: ''

പാലിന് വില കൂടിയത് മോന്‍ അറിഞ്ഞില്ലേ?". ഓ

അങ്ങനെ എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ എന്റെ ഉള്ളില്‍

ബള്‍ബ്‌ മിന്നി . തിരിച്ചു
ചോദിയ്ക്കാന്‍ ചെല്ലുമ്പോള്‍ തന്നെ അയാള്‍ പറഞ്ഞു

: '' ഒരു വഴിക്ക് പോവുന്നതല്ലേ? ഇതിനു മാത്രം വില കൂട്ടിയില്ലെങ്കില്‍ നാട്ടുകാര്‍ ചോദിക്കും''.



പെട്രോളിനും ഭക്ഷണതിനുമായി കരുതി വച്ച 200 രൂപ ഉച്ച ഭക്ഷണം

കഴിക്കുമ്പോള്‍ തന്നെ കാലി.. ഭക്ഷണത്തില്‍ കൂറ ഇട്ടുള്ള ജയറാമിന്റെ

പരിപാടി വരെ നടത്തിനോക്കിയാലോ എന്ന് ചിന്തകള്‍ മിന്നിമറഞ്ഞു ...വേണ്ട,

അനാവശ്യം വെയിറ്റ് ഇപ്പോള്‍ കഷ്ടപ്പെട്ടുണ്ടാക്കി വച്ചിട്ടുണ്ട്..കളയണ്ട..

അഥവാ ഭാവിയിലെ എന്റെ പത്നിയാകാന്‍ വകുപ്പുള്ള നിര്ഭാഗ്യവതി

ഇവിടെയുണ്ടെങ്കിലോ? കേവലം ഒരു ഊണിനു കാശ് കൊടുക്കാനില്ലാത്ത

നിങ്ങളാണോ എന്റെ ഭാവി വരന്‍ എന്ന് ചോദിച്ചു അവള്‍ ആട്ടും..

ഒരാള്‍ക് പട്ടണത്തില്‍ ജീവിക്കാന്‍ 22 രൂപ മതിയെന്ന് ആരോ പറഞ്ഞിരുന്നു

പോലും ...അവനെയൊക്കെ തിരണ്ടി വാല്‍ അച്ചാറില്‍ മുക്കി അടിക്കണം..

സര്‍ക്കാരിതില്‍ ഇടപെടണം  എന്ന് എല്ലാവരും പറയുന്ന കേട്ടു. വൈകി വന്നു

ടി വി ഓണ്‍ ചെയ്തപ്പോള്‍ വാര്‍ത്തകളുടെ മരണപ്പാച്ചില്‍.

കൊലപാതകം,അന്വേഷണം,കോടതി വിധി...ഭേഷ്....

ഒടുവില്‍ അത് ഫ്ലാഷ് ന്യൂസ്‌ ആയിക്കാണിച്ചു..വായിക്കാന്‍ ഇത്തിരി

പ്രയാസപ്പെട്ടു ..അതിവിടെ വായനക്കാരുടെ അറിവിനായി എഴുതുന്നു

" ഭക്ഷ്യ വില വര്‍ധനവ്‌ അന്വേഷിക്കാന്‍ ഒരു അന്വേഷണ കമ്മിഷനെ

അന്വേഷിക്കുന്ന കാര്യം സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട് "

 ദൈവത്തിന് നന്ദി .ഉടന്‍ ഒരു തീരുമാനം ഉണ്ടാകുമല്ലോ...അങ്ങനെ ആശ്വസിച്ചു

ഞാന്‍ അത്തായം കഴിക്കാനായി അടുത്ത ഹോട്ടല്‍ ലക്ഷ്യമായി നടന്നു..