Follow us on:

ആര്‍ക്കാണ് തെറ്റിയത് ?? Asianet - City Girls

ഈ പോസ്റ്റ്‌ വായിക്കുന്നതിനു മുന്‍പായി ശ്രദ്ധിക്കുക. ഇത് ആരെയും കരിവാരിതേക്കാന്‍ ഉദ്ദേശിച്ചു എഴുതിയതല്ല.എന്റെ സഹോദരിമാര്‍ കാര്യം മനസ്സിലാക്കി പൊറുക്കണം വിനീതപൂര്‍വ്വം അഭ്യര്‍ഥിച്ചു കൊള്ളുന്നു.


https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg75vdXsb6clooCxkPRr0_Gf6LFYLkXLFwe4BM9qMP0ury5KZu3nUkW1Qf6o969iXGzAVp4qUMuLP7EEiVKbzfknkoo9X0jI_DU8KVT-YTi9OLS3Uu4l3EMscGzi5sotRXpZHL33akYQJM1/s1600/Watch+Asianet+City+Girls+Latest+Episode+Online+14+May+2012.jpgഞാന്‍ ഈയിടെ ഏഷ്യാനെറ്റ്‌ ചാനലിന്റെ CITY GIRLS എന്ന പരിപാടി ഒരു ദുരൂഹ സാഹചര്യത്തില്‍ കാണേണ്ടി വന്നു.കാര്യങ്ങള്‍ നിങ്ങള്കരിയും പോലെ നിസ്സാരം .. 3-4 പെണ്‍കുട്ടികള്‍ ചേര്‍ന്ന് നമ്മുടെ ഏഷ്യാനെറിനെ ഒരു കൊച്ചു MTV ആക്കാന്‍ പെടാപ്പാട് പെടുന്നുണ്ട്..


MTV Roadies പോലെ ഒരു ഹൈ റിസ്ക്‌ റിയാലിറ്റി ഷോ അവതരിപ്പിച്ചു മലയാളികളെ കയ്യിലെടുക്കുന്നുണ്ടിവര്‍.
കാര്യമൊക്കെ വളരെ രസകരം ...മൌണ്ടിങ്ങും ചെളി ഗുസ്തിയൊക്കെ ഉഷാര്‍. ഇടയ്ക്കിടെ നിലവിളി വാഹനത്തില്‍ ഓരോന്നിനെ കയറ്റി ക്കൊണ്ട്പോവുന്നത് കണ്ടു..എന്നാ പറ്റി ഇവളുമാരുടെ ധൈര്യം ചോര്‍ന്നു പോയോ?
കളി കഴിഞ്ഞു കമന്റ്സ് അതിലും രസകരം .ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന സംതൃപ്തി കണ്ണുകളില്‍ അല തല്ലുന്നു ..
ജീവന്‍ പണയപ്പെടുത്തി മല കയറുമ്പോള്‍ ശ്വാസമടക്കി പിടിച്ചു കൊണ്ട് താഴെ സംഘാടകര്‍.....കണ്ടു നിന്ന ഞാന്‍ 3 ഗ്ലാസ്‌ വെള്ളം കുടിച്ചു..അതിന്റെ കാരണം പിന്നെ പറന്നു തരാം കേട്ടോ ...


എന്റെ സംശയം അതല്ല.....ഇവര്‍ക്ക് വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ എന്ന് YOUTUBE വീഡിയോ കണ്ടു ഒരാളിട്ട കമന്റ്‌ ഞാനിവിടെ ആവര്‍ത്തിക്കുന്നു .




മല്‍പ്പിടിതതിനിടെ വീണു നിലവിളിക്കുന്ന ചില വീരശൂര പരക്രമികളെ അതിനിടെ കാണാന്‍ എന്റെ ഈ മനോഹര നയനങ്ങള്‍ക്ക് ഭാഗ്യമുണ്ടായി ..
എടുത്തു പറയേണ്ട സവിശേഷതകള്‍ ഒരുപാടുണ്ടല്ലോ... മനസ്സിലൊന്നും ഓര്‍മ്മ വരുന്നില്ല. ആ ക്യാമറ ആംഗിള്‍ ഞാന്‍ സമ്മതിച്ചിരിക്കുന്നു.എന്താ ഒരെടുപ്പ് ...
ഈ പ്രോഗ്രാം കാണുമ്പോള്‍ പേടി കൊണ്ട് കോരിത്തരിച്ചു പോകുന്നെന്ന്‍ എന്റെ ഒരു കൂട്ടുകാരി പറഞ്ഞു... ബട്ട്‌ ആസ് വെല്‍ ആസ് ദി റീസണ്‍ ആസ് പോസ്സിബല്‍ സംഗതി ഇവരെന്താ അര്‍ഥം വച്ചതെന്ന് എത്ര ആലോചിച്ചിട്ടും എന്റെ KIDNEYക്ക് മനസ്സിലായില്ല...പാവം..അതിനെ പറഞ്ഞിട്ട് കാര്യമില്ലാലോ...ഉത്തരാധുനിക ഫെമിനിസ്റ്റ് ലോകത്തല്ലല്ലോ അത് ജീവിക്കുന്നത്.


ചിലപ്പോള്‍ അത് കണ്ടിരിക്കുന്ന നമ്മളെപ്പോലുള്ള മലയാളികലാവണം മണ്ടന്മാര്‍... ഇവരുടെ പോളിസി ബുക്കില്‍ തലയ്ക്ക് സുഗമില്ലാത്തവരുടെ നാട്ടില്‍ രോഗശമനത്തിനായി  ദൈവം പറഞ്ഞയച്ച  മാലാഘമാരകും ഇവര്‍.
ഐ മീന്‍ നമ്മള്‍ മല്ലൂസ് അല്ല ബുദ്ധൂസ് . എന്നാലും പണ്ട് മമ്മൂട്ടി പറഞ്ഞത് പോലെ ''കയ്യില് കൊറേ കായുകളുന്ടെന്നു കരുതി സൊന്തം ദേഹത്ത് ആരേലും വാര്‍ണിഷ് പുരട്ടുമോ?''. അതിബുദ്ധി ഒരിക്കലും ഒരു തെറ്റല്ല. എന്ന് കരുതി ആരെങ്കിലും ബുദ്ധി ഉപയോഗിച്ച്   പശുവിന്റെ കുത്ത് കൊള്ളാന്‍ നില്‍ക്കുമോ? 
പരിക്ക് പറ്റുന്ന ദൃശ്യങ്ങള്‍ ലൈവ് ആയിക്കാണിക്കുന്നു എന്നതാണ് അടുത്ത പ്രത്യേകത .. അതെവിടെയൊക്കെ എന്നുള്ളതൊന്നും ഇപ്പൊ വിഷയമല്ലല്ലോ..നമ്മള്‍ അതൊക്കെ  ഉള്‍ക്കൊണ്ട്കൊണ്ട്  വായ അടച്ചു  പിടിച്ചു പ്രോഗ്രാം ദര്‍ശിച്ചു കൊള്ളുക. കമന്റ്സ് ഫോര്‍ ദാറ്റ്‌ പ്രോഗ്രാം is STRICTLY RESTRICTED എന്നാണല്ലോ പ്രമാണം.. അഭിപ്രായം പറഞ്ഞവരെയൊക്കെ  പുരോഗമന സംസ്കാരത്തെ എതിര്‍ക്കുന്നവര്‍ എന്ന് മുദ്ര കുത്തുന്നതായിരിക്കും..


AC റൂമും പയറോ ആന്‍ഡ്‌ സ്പോട്ട് ലിറ്റ്  റിയാലിറ്റി ഷോകള്‍ ജനങ്ങള്‍ക്ക് മനസ്സിലായിതുടങ്ങിയപ്പോള്‍ കളി കൂട് വിട്ടു മുറ്റത്തിറങ്ങി ...അത്രയേ ഉള്ളൂ സംഭവം..നമ്മള് വെറുതെ തെറ്റിധരിച്ചതാണോ?  എഴുതിയും വായിച്ചും എനിക്കും കണ്‍ഫ്യൂഷന്‍ ആയി...


ഈ സഹോദരിമാരുടെ വീട്ടുകാര്‍കും ഇനി ഭാവിയില്‍ മകളെ സൂപ്പര്‍ രൈട്ടെദ്  ചാനല്‍ അവതാരകയായി കാണാന്‍ ആഗ്രഹാമുള്ളവരോടും ഒരപേക്ഷ.. ജീവിതം സ്ക്രിപ്റെദ് എപിസോഡ് അല്ല..ഒന്നേയുള്ളൂ.അത് റീ-ടേക്ക് ചെയ്യാന്‍ വകുപ്പില്ല മക്കളെ..ദൈവം രക്ഷിക്കട്ടെ....