Follow us on:

കലംബന്‍ ഹാജിയുടെ ബീമാനയാത്ര

നാടിലെ വല്യ പ്രമാനിയാണ് കലംബനാജി .അദ്ദേഹത്തിനെങ്ങനെ   ആ പേര് വന്നതെന്നുല്ലത് അജ്ഞാതം .ഹാജിയാണോ എന്ന് പോലും ആര്‍ക്കുമറിയില്ല..
അദ്ധേഹത്തിന്റെ പ്രധാന വിനോദമെന്തെന്നാല്‍ രാവിലെ റോഡിലിറങ്ങി വഴിയെ പോകുന്ന പിള്ളേരെ
 ((ഗ്രേഡ് അനുസരിച്ച് ചെറുപ്പക്കാരെയും  ))

ചുമ്മാ വഴക്ക് പറയുക എന്നതാണ്.
പെണ്‍വര്‍ഗ്ഗത്തോട്‌ അദ്ദേഹത്തിന് ബഹുമാനവും വാല്‍സല്യവുമാണ്.. അവരെ കാണുമ്പോള്‍ അദ്ദേഹം തന്നെ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കും .
 
 ആ സല്കര്മത്തില്‍ മുഴുകി അദ്ദേഹം ജീവിതം തള്ളി നീക്കികൊണ്ടിരുന്നു...

അങ്ങനെയിരിക്കെ ഒരു നാള്‍ അത് സംഭവിച്ചു . കലംബന്‍ ഹാജിക്ക് വിസ വന്നു....!!!!!!

ദുഫായിലുള്ള മകളുടെ അടുത്ത പോകാന്‍.

 മൂപ്പര് വല്യ ഫോമിലാ.. ചുമ്മാ അതിലെ പോകുന്ന ചെറുപ്പകാരെയൊക്കെ കൃമികള്‍ എന്നാ ഭാവത്തില്‍ അദ്ദേഹം നോക്കിപ്പെടിപ്പിച്ചു രസിച്ചു..


അങ്ങനെ പോകേണ്ട ദിവസം അടുത്തു വന്നു...പെട്ടിയൊക്കെ റെഡിയാക്കി അങ്ങേരു ശ്വാസം വീര്‍പിച്ചിരുന്നു..



ബീമാനയാത്ര അദ്ദേഹത്തിന് ഒരു പുത്തനറിവല്ല ..നമ്മളിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ അദ്ദേഹം വിമാനതാവളത്തിലെത്തി .നാട്ടിലെ ചെറുപ്പക്കാര്‍ സംഗടിച്ചു അദ്ദേഹത്തിനൊരു
യാത്രയയപ്പ് തന്നെ കൊടുത്തിരുന്നു....നോക്കണേ ബഹുമാനം..!!

തന്നെ വരവേല്‍ക്കാന്‍ നില്‍ക്കുന്ന എയര്‍ ഇന്ത്യയുടെ ലോഗോ നോക്കി ഹാജി എയര്‍പോര്‍ട്ടില്‍ കയറി.


അങ്ങനെ പരിപാടികളെല്ലാം കഴിന്നു അദ്ദേഹം ബീമാനം കാത്തിരുന്നു...


എയര്‍ ഇന്ത്യയുടെ ദുബായ് യാത്രക്കാര്‍കുള്ള അനൌന്‍സ്മെന്റ്

വന്നു....അതൊന്നും ശ്രദ്ധിക്കാതെ അദ്ദേഹം ദിവാസ്വപ്നം കണ്ടിരുന്നു...

അല്ലെങ്കിലും ഒറ്റ വെട്ടിനു വീഴുന്ന ആളല്ല പണ്ടേ അദ്ദേഹം..


അങ്ങനെ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന് തോന്നി..സമയായിക്കാണും ..അതങ്ങനെയാണ്.. എല്ലാം അദ്ദേഹത്തിന് തോന്നണം...എന്നാലേ അതാവുള്ളൂ..


അങ്ങനെ അദ്ദേഹം ഒരു കുഴലിലൂടെ ബീമാനത്തില്‍ എത്തി..ഒരു പെണ്‍കിടാവ്

കാട്ടികൊടുത്ത സീറ്റില്‍ അദ്ദേഹം ഇരുന്നു...രാജാവിനെപ്പോലെ..

സത്യം പറഞ്ഞാല്‍ ഇനിയും താന്‍ വിമാനതിനകതാണെന്ന് അദ്ദേഹത്തിന്

പിടി കിട്ടിയില്ല..



അങ്ങനെ ഇരിക്കുമ്പോള്‍ പെട്ടെന്ന് വല്ലാത്തൊരു ചൂടനുഭവപ്പെട്ടു..

സംഭവത്തിന്റെ ട്രിഗാള്‍മെന്റ്    അദ്ദേഹത്തിന് പിടികിട്ടതത് കൊണ്ട്

മൂപ്പര്‍ ഒന്നുമനങ്ങിയില്ല .ഒരു പെണ്ണ് വന്നു പറഞ്ഞു :

" Attention passengers, we are forced inform you that due to engine failure,the journey to Dubai

has cancelled. inconvenience is deeply regretted. "

അവളുടെ ഒടുക്കത്തൊരു ഇനഗലീസ്  എന്ന് മുരുമുരുതിരിക്കുന്ന ഹാജിയെ കണ്ടു കാര്യം മനസ്സിലാക്കിയ അടുത്തുള്ള

പെണ്‍കുട്ടി പറഞ്ഞു : ''അപ്പൂപ്പാ ,ഈ യാത്ര മാറ്റിവച്ചിരിക്കുന്നുവെന്നാ പറഞ്ഞത്.."

തന്നെ 'അപ്പൂപ്പാ' എന്ന് അഭിസംബോധന ചെയ്ത അവളെ ആ നിമിഷം തെറിയഭിഷേകം നടത്തേണ്ടതാണ്,ബട്ട്‌  ഒരു പെണ്ണല്ലേ...പാവം..എന്തറിയാം എന്നൊക്കെ

ചിന്തിചിട്ടാവണം ആദ്യം അങ്ങേരോന്നും പറഞ്ഞില്ല.. [ പറഞ്ഞത് ഞാനോ മറ്റോ ആയിരിക്കണം .....@##@^@(#^*(]

"അപ്പൊ ഇന്ന് പോകില്ലേ? "

" ഇല്ല !! "

''അതെന്താ പോകാത്തത്?''

"വിമാനത്തിനു തകരാര്‍ പറ്റി..  യാത്രക്കാരെ അടുത്തുള്ള ഹോട്ടലിലെക്ക്  മാറ്റും ".. തൊപ്പി വച്ച ഒരു നിര്‍ഭാഗ്യവാന്‍ പറഞ്ഞു..

ആരുടെയൊക്കെയോ മുജ്ജന്മ പാപം കാരണമാവാം അദ്ദേഹം എയര്‍ ഇന്ത്യ ഉദ്ദ്യോഗസ്തനായത് .
 
തിരിച്ചു പോകേണ്ടി വന്നാല്‍ തനിക്കുണ്ടാകുന്ന മാനനഷ്ടത്തെക്കുറിച്ചാണ് കലംബന്‍ ആദ്യം ഓര്‍ത്തത്.. അദ്ദേഹത്തിന്റെ
ബി പി അടുപ്പത്ത്  വച്ച പാല്‍ പോലെ തിളച്ചു..

പ്ടേ.......!!!!!!!!!!
[മൂപ്പര്‍ അങ്ങനെയാണ്...ആദ്യം ആക്ഷെന്‍ പിന്നെ സംസാരം...സോറി തെറി ..

"കള്ള ഹമുക്കെ , ഇഞ്ഞി ഈ ചതി നമ്മളോട് വേണായിരുന്നോടാ  ഹിമാറെ?

#൨$#%$$
-------------------------------------------------------------------------------------------------------------------------

അടുത്ത് കൂടെ പോയ ഒരു വിമാനത്തിന്റെ ശബ്ദമോ "മറ്റെന്തോ" കൊണ്ടാവാം യാത്രക്കാര്‍ കുറെ നേരം ചെവി പൊത്തി നിന്നു.
തിരിച്ചു വീടിലെത്തിയ ഹാജിയാര്‍  തന്റെ മരുമകനെ വിളിച്ച വരുത്തി ഒന്ന് ശകാരിച്ചു കൊണ്ട് ദേഷ്യം തീര്‍ത്തു....അല്ല പിന്നെ..