കടലാസു തുണ്ടുകള്‍
എന്റെ ശരീരം ഇപ്പോഴും ഉണര്‍ന്നു കൊണ്ടിരുന്നു .
എന്തെന്നില്ലാത്ത, എന്റെതല്ലാത്ത ചിന്തകളും.
ഓരോ ദിനവും ചെയ്തു കൂട്ടിയ തിന്മകളെണ്ണി ,
നാളെക്കുള്ളതിനു തിരക്കഥ രചിച്ചും
ഞാന്‍ രാത്രികളെ കൊന്നു കൊണ്ടിരുന്നു..
വയോധികനായ എന്റെ കണ്ണുകള്‍ നിസ്സഹായനായി
ചിമ്മിക്കൊണ്ടിരുന്നു ..
വിശ്രമമില്ലാത്ത വേലക്കാരനായി മുറി വിളക്കുകള്‍
പനിവെളിച്ചം നല്‍കിക്കൊണ്ടിരുന്നു .
ഓരോ തവണ ഉറങ്ങാന്‍ ശ്രമിക്കുമ്പോഴും
മനസ്സിന്റെ കീഴറയില്‍ നിന്നാരോ മന്ത്രിച്ചു.
" നീ എന്നെന്നേക്കുമായി ഉറങ്ങുന്നതിനു മുന്‍പ്
നിന്റെ ജോലികള്‍ നീ പൂര്‍ത്തീകരിക്കുക "
അപ്പോഴും ഞാന്‍ ചിന്തയിലായിരുന്നു...
ചിന്തകള്‍ എന്നെ എഴുതിച്ചു..
എഴുത്തുകള്‍ ഐക്യത്തോടെ ചവരുകൂനയായി കിടന്നു ..
ജീവിതം ഭരിക്കുന്ന കള്ളങ്ങള്‍ പോലെ .
അവസാനത്തെ രക്തസാക്ഷിയും വലിച്ചു കീറപ്പെട്ടപ്പോള്‍
ആധുനികതയിലേക്ക് ഞാന്‍ വിശ്വസമാര്‍പ്പിച്ചു.
എന്ത് കൊണ്ടോ എന്റെ ചിന്തകളെ ഏറ്റുവാങ്ങാന്‍
ലാപ്ടോപ് സ്ക്രീനുകള്‍ക്ക് കഴിഞ്ഞില്ല..
അല്ലെങ്കിലും എഴുതികീറുമ്പോള്‍ കിട്ടുന്ന നോവുള്ള ആനന്ദം
ഡിജിറ്റല്‍ അക്ഷരങ്ങള്‍ മായ്ച്ചു കളയുമ്പോള്‍ ലഭിക്കില്ലല്ലോ?..
കടലാസ് നുള്ളുകളോടെനിക്ക് പ്രണയമായിരുന്നു.
അവരെയോരോവരെയും ഞാന്‍ പ്രണയിച്ചു.
എന്റെ മനസ്സിലെ ചില്ലുമുറിവുകള്‍
അതിലെഴുതിക്കണ്ടാപ്പോള്‍ ഞാനവരെയും വെറുത്തു .
അല്ലെങ്കിലും നമ്മളങ്ങനെയാണ്..
സ്വയം ന്യായീകരിച്ചു മറ്റൊരാളെ വെറുക്കുക...
എല്ലാവരും ചുരുട്ടിയെരിയാന്‍ വിധിക്കപ്പെട്ട
കടലാസ് തുണ്ടുകള്‍ ..
എന്റെ മനസ്സിനെ സഹിക്കാനുള്ള ശക്തിയെന്‍
ശരീരത്തിന് ദൈവം നല്‍കിയില്ല..
അവ എന്നെ പറഞ്ഞയച്ചെങ്ങോട്ടോ പോയി ..
ഇന്നും ഞാന്‍ ഉറക്കമില്ലാതലയുന്നു..
ഉറക്കമഭിനയിച്ചു ജീവിക്കുന്നവര്‍ക്കിടയില്‍ .
24 comments:
- Athu Avi on October 17, 2012 at 9:15 AM said...
-
നന്നായിട്ടുണ്ട്
-
-
good..
-
-
good..
- Salim Veemboor സലിം വീമ്പൂര് on October 17, 2012 at 9:32 AM said...
-
നന്നായിട്ടുണ്ട്
-
-
getting better....!! good one!!!
- jeevaj on October 17, 2012 at 9:37 AM said...
-
kollam
- REJI.R.S on October 17, 2012 at 9:42 AM said...
-
"" vispodanathindey aavirbhavathit potty virinja gadgadhathindey poornamaaya bhaavam ""
- നിസാരന്‍ .. on October 17, 2012 at 9:50 AM said...
-
അല്ലെങ്കിലും എഴുതികീറുമ്പോള്‍ കിട്ടുന്ന നോവുള്ള ആനന്ദം
ഡിജിറ്റല്‍ അക്ഷരങ്ങള്‍ മായ്ച്ചു കളയുമ്പോള്‍ ലഭിക്കില്ലല്ലോ?..
ഇത് നല്ലൊരു ചിന്തയാണ്
എന്തായാലും ആത്മസംഘര്‍ഷം നന്നായി നിഴലിക്കുന്ന വരികള്‍ . എഴുത്ത് തുടരട്ടെ.. വലിച്ചു കീറപ്പെടാതെയും മായ്ച്ചു കളയാതെയും - Unknown on October 17, 2012 at 9:51 AM said...
-
കവി ഉറങ്ങാതത്തിന്റെ കുഴപ്പമാ
- Farzana on October 17, 2012 at 9:59 AM said...
-
എവിടെയോ പറയാന്‍ മറന്നു വച്ച ആത്മരോഷം
-
-
Well done Ramees Muhammed.....Keep going on
- Roshan on October 17, 2012 at 10:02 AM said...
-
എന്താ പറയാ എന്നെനിക്കറിയില്ല കൂട്ടുകാരാ ....നിന്റെ ഉയര്‍ച്ചയുടെ പാതകള്‍ ഞാനും പിന്തുടരാന് ആഗ്രഹിക്കുന്നു
-
-
Athimanoharam Ramiz....vaayikkan vaiki
- jinas kenz on October 17, 2012 at 10:12 AM said...
-
ശ്രീമാന്‍ കവി റമീസേ നന്നായി കുട്ടാ നന്നായി :)
- Unknown on October 17, 2012 at 11:27 AM said...
-
Poraa...kurachudi nannavanund
- Faru on October 17, 2012 at 11:41 AM said...
-
nice bro :)
-
-
Good one brother.....Nalla bhaashareethi
-
-
സ്വയം ന്യായീകരിച്ചു മറ്റൊരാളെ വെറുക്കുക...
എല്ലാവരും ചുരുട്ടിയെരിയാന്‍ വിധിക്കപ്പെട്ട
കടലാസ് തുണ്ടുകള്‍ ..
oru sathyam maathram :) - pbm.farmees on October 17, 2012 at 12:25 PM said...
-
nice.. keep it up
- fais thiruvangalath on October 17, 2012 at 4:08 PM said...
-
പൊള്ളുന്ന വാക്കുകളുടെ നീറുന്ന പേറെടുത്ത കടലാസ് തുണ്ടുകള്‍ സ്വാന്തന സ്പര്‍ശം തരുന്ന നല്ലൊരു സഹചാരിയാണെന്നു പലപ്പോയും തോന്നിയിട്ടുണ്ട്..
ഭീകരതയുടെ ഇരുമ്പയിക്കുള്ളില് മരണത്തിന്റെ മാലാകയെ കാത്തു നിന്നപ്പോയും ആനിഫ്രാന്ക് പുസ്തകത്തെ നല്ല സുഹൃത്തായി ചിത്രീകരിച്ചതും ഈ തോന്നലില്‍ കൂടി തന്നെയാവണം..
ഡിജിറ്റല്‍ അക്ഷരങ്ങളില്‍ സംത്രുപ്തിയടയാന് വാക്കുകള്‍ അന്യം നിന്നപ്പോള്‍ മനസ്സ് വെറുപ്പിന്റെ പുതപ്പണിഞ്ഞു തുടങ്ങി, ചുറ്റിത്തിരിഞ്ഞ കണ്ണുകള്‍ വേസ്റ്റ് ബോക്സ് തിരഞ്ഞു ..
പലകഷ്ണങ്ങളായി അച്ചടക്കമില്ലാതെ തകര്‍ന്ന ഡെല്‍ ലാപ്ടോപില്‍ വിയര്‍പ്പിന്റെ കണങ്ങള്‍ ഉറ്റി വീഴുന്നുണ്ടായിരുന്നു..
മുഖം തിരഞ്ഞു നടക്കവേ കാല്പാദത്തിലെന്തോ തടഞ്ഞതായി അനുഭവപ്പെട്ടു.. പാതി മങ്ങിയ നിയോണ്‍ വെളിച്ചത്തില്‍ എപ്പോയോ ചുരുട്ടിയെറിയപ്പെട്ട കടലാസ് തുണ്ടിനു അപ്പോയും കാവ്യ ഭംഗിയുണ്ടായിരുന്നു...!!!
bzt wshez brther.. -
-
Great Literature- Ameen KF
-
-
kooduthal vayikkuka kurachu ezuthuka.aksharangal ashyangalkku bharamavaruthu.
- വേണുഗോപാല്‍ on October 20, 2012 at 11:06 AM said...
-
വായിച്ചു ..
ഇഷ്ട്ടമായി ഈ വരികള്‍ !! -
-
eniyum ezhuthu Ramees