ചില കാരണങ്ങള്‍ - റിവ്യൂ - അതേ കാരണത്താല്‍
Posted by
Ramees Muhammed
| Feb 27, 2013 at 12:29 PM
0
comments
Labels :
ജീവജ് രവീന്ദ്രന്റെ അതെ കാരണത്താല്‍ എന്ന ചെറു ചിത്രം കണ്ടപ്പോള്‍
കേവലം ഒരു 10 മിനിട്ടും വളരെ ലളിതവുമായ സാങ്കേതിക വിദ്യ കൊണ്ട് ന്യൂ
ജെനരേഷന്‍ എന്ന് പേരിട്ടു വിളിക്കുന്ന നമുക്ക്
മുന്നിലെറിയപ്പെടുന്ന ചോദ്യങ്ങളാണ് എന്നെ അത്ഭുതപ്പെടുത്തിയത് .
ആവിഷ്കാര സ്വാന്തന്ത്ര്യത്തിന്റെ പേരില്‍ സാമൂഹിക നീതിക്ക്
നിലയ്ക്കാത്ത വിഷയങ്ങളും
പാശ്ചാത്യ സംസ്കാര രീതികളും
നമുക്കിടയില്‍
കുത്തി വച്ച് അതിനെയൊക്കെ നിസ്സാര പ്രണയ ലേഖന ലാഘവത്തില്‍
കാണുന്നവര്‍ക്കിടയില്‍ നിന്നും വ്യത്യസ്തമായി ജീവജും സംഘവും നമ്മെ
വിസ്മയിപ്പിച്ചു.
ഇന്നത്തെ യുവ തലമുറയുടെ ചിന്തകള്‍ക്കതിര് വെറും പ്രണയങ്ങളിലും
വിനോദങ്ങളിലും ഒതുങ്ങുന്നില്ലെന്നതിനുള്ള വലിയൊരു ഉദാഹരണമാണ് ഈ
ലഘു ചിത്രം .
ഇവര്‍ തിരഞ്ഞെടുത്ത പ്രമേയം തന്നെയാണ് ഇന്നവരെ മലയാള സിനിമ
രംഗത്തിന്റെ നെറുകയില്‍ എത്തിച്ചത് ..
ഇതിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്
തലശ്ശേരി കടല്‍പ്പാലത്ത് വച്ചാണ് .
ഈയിടെ നമ്മള്‍ കണ്ട ഒരു പ്രമുഘ
ചിത്രത്തിലടക്കം പല പ്രണയ കഥകള്‍ക്കും
സാക്ഷിയായ സ്ഥലം .
അഭിനയിച്ചത് വെറും 2 പേര്‍. ഈ ചിത്രത്തിന്റെ ട്രൈലെര്‍ കണ്ടപ്പോള്‍
എനിക്ക് തോന്നിയത് മുകളില്‍ പറഞ്ഞ പ്രണയ കഥയെ ആസ്പധമാക്കിയുള്ള
ഒന്നാണെന്നാണ് .
അതങ്ങനെയാണല്ലോ , യുവ ശ്രിഷ്ടിയായ ഒരു ഷോര്‍ട്ട് ഫിലിം എന്ന്
കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യമോടിയെതുന്നതും അത് തന്നെ.
പക്ഷെ നമ്മളെയൊക്കെ അതിശയിപ്പിച്ചു കൊണ്ട് തന്നെ ജീവാജ് എന്ന
കലാകാരന്‍ ചിത്രത്തിന്റെ തിരശീല നീക്കി .
പല ചോദ്യങ്ങളാണ് ഈ ചിത്രം നമുക്ക് മുന്നില്‍ എറിഞ്ഞു തരുന്നത്.
ആത്മഹത്യ എന്നത് ഒരു സാദാരണ പ്രവണതയായിരിക്കുന്നു. മിക്കതിനും
വളരെ നിസ്സാര കാരണങ്ങള്‍ മാത്രമാണുള്ളത് .
പരീക്ഷാ തോല്‍വി മുതല്‍ പ്രണയതകര്‍ച്ചയുടെ പേരില്‍ പോലും ചെറു
കുഞ്ഞുങ്ങള്‍ പോലും ജീവനൊടുക്കുന്ന കാലം .
ഇതൊക്കെ കണ്ടു മടുത്ത നമ്മളുടെ സമൂഹത്തിന്റെ
നിര്‍വികാരതയെയാണ് ഇവര്‍ ശക്തമായി പ്രതിഫലിപ്പിക്കുന്നത്.
ആത്മഹത്യാ ശ്രമം ജീവിതത്തിലുടനീളം കണ്ടു മടുത്ത ഒരു സാദാരനക്കാരനു
ജീവന്‍ നല്‍കിയ വിനോദ് കോവൂരിന്റെ അഭിനയം
ഹൃദയസ്പര്‍ക്കായിരുന്നു . അത് കൊണ്ടാവണം 'ചാകാന്‍
പോവുമ്പോഴും വെറും വയറ്റില്‍ പോവേണ്ട'
എന്നദേഹം ആ പെണ്‍കുട്ടിയോട്
പറയുന്നുണ്ടായത് . ഒരു സാധാരണ സംഭവം വീക്ഷിക്കുന്ന
ലാഘവതോടെയായിരുന്നു അദ്ധേഹത്തിന്റെ ഭാവവും സംസാരവും .
അപ്പോഴും തന്റെ ലാഭം മോഹിക്കുന്ന മാനുഷിക സ്വാര്‍ഥതയുടെ
ഉദാഹരണമാണ് അദ്ധേഹത്തിന്റെ കടല വില്‍പ്പന.
മാന ഭംഗം എന്നത് നമ്മള്‍ ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്ന ഒരു വാക്കായി
മാറിക്കഴിഞ്ഞിരിക്കുന്നു . ബന്ധങ്ങളുടെ മഹത്വവും അതിനപ്പുറം
സംസ്കാരവുംമനുഷ്യതവുംപാഴ്വാക്കുകളായിക്കൊണ്ടിരിക്കുന്ന
ഒരു ഇരുണ്ട യുഗത്തിലാണ് നമ്മളിപ്പോള്‍ .
പിതാവ് , മാതാവ് , മക്കള്‍, സഹോദരന്‍ എന്നിവയൊക്കെ
നെയിം ഫോറങ്ങളില്‍ എഴുതാന്‍ മാത്രമായി അവശേഷിക്കുന്ന
വാക്കുകളാകുന്നു..ഇതിനുദാഹരണമാണല്ലോ ഇന്ന് നമ്മള്‍ കേട്ട്
കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ .
രക്തബന്ധത്തിന്റെ അര്‍ഥം മായുന്നിടത്ത് മനുഷ്യബന്ധത്തിന്റെ
അടയാളമാണ് ഈ ചിത്രം ഉയര്‍ത്തിപ്പിടിക്കുന്നത്
കേവലം ഒരു സ്വാര്‍ത്ഥ ചിന്താഗതിക്കാരന്റെ പിടയുന്ന മനസ്സ് നമ്മള്‍
കാണുന്നു . സ്വന്തം അച്ഛനെ എങ്ങനെ വിവാഹം കഴിക്കും എന്നൊരു
പെണ്‍കുട്ടി ചോദിക്കുമ്പോള്‍ അതെ ചോദ്യം നമ്മുടെ സമൂഹത്തോടാണ്
ഇവര്‍ ചോദിക്കുന്നത് .
ഈ ചിത്രത്തിന്റെ അഭിപ്രായങ്ങളില്‍ പലരും എഴുതിയത് ഞാന്‍
ശ്രദ്ധിക്കുകയുണ്ടായി .
അദേഹവും അവസാനം ആത്മഹത്യ ചെയ്യുന്നു . ഉണ്ടാവാം , ആ
മരിക്കുമ്പോള്‍ മനുഷ്യതം മരിച്ചിട്ടില്ല എന്ന് വിളിച്ചു പറയുന്നുണ്ട് . ആ ശബ്ദം
തീര്‍ച്ചയായും മനുഷ്യതമുള്ളവര്‍ കേള്‍ക്കുക തന്നെ ചെയ്യും .
അയാള്‍ക്കുണ്ടായ മാനസിക സംഘര്‍ഷം അയാളെ ആത്മഹത്യയുടെ
ആഘാതങ്ങളിലെക്ക് എടുത്തെറിയപ്പെടുകയാണ് ചെയ്യുന്നത് .
തീര്‍ച്ചയായും പിതൃ ബന്ധത്തിന്റെ അല്ലെങ്കില്‍ രക്തബന്ധത്തിന്റെ മഹത്വം
നമ്മളോരോരുവരും അറിയേണ്ടതുണ്ട് . വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാം .
അവരവരുടെ യുക്തിക്കനുസരിച്ച് . നമ്മുടെ സമൂഹത്തില്‍ നാളെയിത്
സംഭവിച്ചു കൂടാ എന്ന സന്ദേശം ഹോള്‍ മീഡിയ പ്രവര്‍ത്തകര്‍ നമ്മെ ഈ 10
മിനുട്ട് കൊണ്ട് അവതരിപ്പിച്ചു .
സമകാലിക പ്രസക്തിയുള്ള ഈ ലഘു ചിത്രം എന്ത് കൊണ്ട് മികച്ചു
നില്‍ക്കുന്നു എന്നത് 'അതേ കാരണത്താല്‍ ' തന്നെ വ്യക്തമാണ് .
ഹോള്‍ മീഡിയ പിന്നണി പ്രവര്‍ത്തകനായ എനിക്ക് ചില കാരണങ്ങളാല്‍
ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ചില്ല .അത് വലിയ ഒരു നഷ്ടം
തന്നെയായാനെനിക്ക് തോന്നിയിട്ടുള്ളത് .
എന്റെ പ്രിയ സുഹൃത്ത് ജീവജിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍
അറിയിച്ചു കൊള്ളുന്നു .
ഈ ചിത്രം വെറും തുടക്കം മാത്രമാണ് . സാമൂഹിക സമകാലിക
പ്രസക്തിയുള്ള ഒരുപാട് ചിത്രങ്ങള്‍ ഇനിയും ഇവര്‍ നമുക്ക്
കാണിച്ചു തരട്ടെ.
ന്യൂ ജെനെരേഷന്‍ മലയാള സിനിമയുടെ ഭാവി ഇവരെപ്പോലുള്ളവര്‍
തന്നെയാണ്...ആശംസകള്‍ ,
റമീസ് മുഹമ്മദ്

'അതേ കാരണത്താല്‍' ചിത്രത്തിന്റെ പ്രവര്‍ത്തകര്‍
Subscribe to:
Post Comments (Atom)