Follow us on:

മുസ്സൌളിനി ഭയപ്പെട്ടിരുന്നവര്‍

മുസ്സൌളിനിയുടെ ചിത്രങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുമ്പോഴൊക്കെ എന്തോ കണ്ടു അരിശം മൂത്ത് നില്‍ക്കുന്ന ഭാവമായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് .

ഫാഷിസത്തിന്റെ പിതാവ് തനിക്ക് വേണ്ടതൊക്കെ സ്വന്തമാക്കിയപ്പോഴും എന്തോ അദേഹത്തെ അലട്ടുന്നുണ്ടായിരുന്നു എന്നാണെനിക്ക് തോന്നിയത് .

 
 എന്താണ് ഫാഷിസം ?

മുസ്സൌളിനിയുടെ അല്ലെങ്കില്‍ ഫാഷിസം അനുകരിക്കുന്നവരുടെ ഭാഷയില്‍ പറഞ്ഞാല്‍ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്ന 

എകീയ സ്വെചാതിപത്യം .
 വിശദീകരണങ്ങള്‍ പലതുണ്ടാവും..ഓരോരുത്തര്‍ക്കും.

ഫാഷിസതിലെക്ക് അവരെ നയിക്കുന്നതെന്താണ്? ഞാന്‍ എന്ന ചിന്തയല്ലേ? സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി മുന്നില്‍ കാണുന്നവരെ അടിച്ചമര്‍ത്തുക .

അത് തന്നെയാണല്ലോ നമ്മളും ചെയ്തു കൊണ്ടിരിക്കുന്നത്? സ്വന്തം നല്ലതിനു വേണ്ടി മാത്രം ജീവിക്കുന്നു..
 ബന്ധങ്ങളെയും ബന്ധനങ്ങളെയും കൂച്ചു വിലങ്ങിടുന്ന ഘടകമാകുന്നു ഫഷിസം അവിടെ .
  
ഇത്രയും വൃത്തിഹീനവും നേരി കേട്ടതുമായ ഒരു പ്രവണതയെയല്ലേ നമ്മള്‍ സ്വാര്‍ഥത എന്ന ഒരു നിസ്സാര വാക്ക് കൊണ്ട് ലഘൂകരിക്കുന്നത്?
ഇരു മേനി ഒരു മനം എന്ന് പറഞ്ഞു നടക്കുന്നവരെ തമ്മില്‍ വേര്പെടുതുന്നതും ഈ ഒരു ചിന്ത തന്നെയല്ലേ?
 ഓരോ മനുഷ്യനും അവനവനു വേണ്ടി ഫാഷിസ്റ്റ്‌  ആയി  ജീവിക്കുന്നു..
 എന്തിനെയും ന്യായീകരിക്കാന്‍ കെല്‍പ്പുള്ള മനുഷ്യര്‍ അതിനെയും തന്റെ അതിബുദ്ധിയുപയോഗിച്ചു ലഘൂകരിക്കുന്നു .

തന്റെ ഞരമ്പുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന അവന്റെ സ്വാര്‍ത്ഥ ബോധം മറ്റൊരുവന്റെ അടിച്ചമര്‍ത്തലുകളെ നിരൂപിക്കാന്‍ ശ്രമിക്കാറില്ല..
മനുഷ്യരാശി അങ്ങനെയാണല്ലോ....തന്റെ ഉള്ളില്‍ വലിയൊരു ഫാഷിസ്റ്റ്‌ ഉറങ്ങിക്കിടക്കുമ്പോഴും അവനു വെറുക്കാന്‍ ചരിത്രകാരന്മാര്‍...

ഈ എഴുതുന്ന ഞാനും എന്നെ പരിഗണിക്കാതെ തുറന്ന നിരൂപണം നടത്തുന്നു...പോട്ടകിണറ്റിലെ തവളയെ പോലെ ..

സ്വന്തം തെറ്റ് അംഗീകരിക്കാന്‍ നമ്മളടക്കം ഒരാളും തയ്യാറാവുന്നില്ല..അവര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ മറ്റൊരുവന്‍.

എന്തിലും ഇതിലും അവനതു തുടരുന്നു...ഇതെന്തു വിധി?
അവനവന്റെ ലോകം..അവനല്ലാതോരുവാന്‍  അടിച്ചമര്‍ത്താന്‍ വിധിക്കപ്പെട്ടവന്‍..
തന്നെ കവച്ചു വയ്ക്കാനാവുന്ന ഒരു ഫാഷിസ്റ്റ്‌ സമൂഹത്തെ മുന്നില്‍ കണ്ടത് കൊണ്ടാവാം മുസ്സൌലിനി ഭയപ്പെട്ടിരുന്നത് .

അപ്പോള്‍ യഥാര്‍ത്ഥ ഫാഷിസത്തെ  ,വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ 
 മുസ്സൌളിനിയും  ഭയന്നിരുന്നു..

എനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണിത് ...
നമ്മളെയാണോ അദ്ദേഹം ഭയന്ന് നോക്കുന്നത് ?