Follow us on:

അനുശോചനക്കുറിപ്പ്‌

ഇന്നത്തെ ലോകം കമന്റുകള്‍ക്കും ലൈക്കുകള്‍കും പിന്നാലെ ഓടുന്നവരാകുന്നു ...

ദീപസ്തംബം മാഹ്ശ്ചാര്യം എനിക്കും കിട്ടണം ലൈക്‌ എന്ന വ്യവസ്തയിലെതിയിരിക്കുന്നു കാര്യങ്ങള്‍..

ഇങ്ങനെ ഞാനും കമന്റുകളും ലൈക്കുകളും എന്നി തിട്ടപ്പെടുത്തി ഇടയ്ക്കിടെ ബാക്കിയുല്ലവനെ സഹായിച്ചും ജീവിച്ചു മുന്നേറുകയായിരുന്നു..

ഇടയ്ക്കിടെ നമ്മള്‍ നമ്മുടെ കൂട്ടുകാരെയും ലൈക്‌ ചെയ്ത് പ്രോത്സാഹിപ്പിച്ചിരുന്നു. സ്നേഹം കൊണ്ടൊന്നുമല്ല...കൊടുത്താലെ ഇമ്മാതിരി
ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ തിരിച്ച തരുള്ളൂ...

ഇങ്ങനെയിരിക്കുംബോഴാണെനിക്ക് ഒരാശയം ഓര്മ വന്നത്. ഞാനൊരു കവിതയെഴുതി. പക്ഷെ അത് ഫേസ്ബുക്കിലും ബ്ലോഗ്ഗെറിലും ഇടാന്‍ കൊള്ളില്ല.

സംഗതിയുടെ സ്റ്റാന്‍ഡേര്‍ഡ് അറിയാവുന്ന ഞാന്‍ അതൊരു പത്ര മാസികയിലേക്കയച്ചു.

സംഗതി എവിടെയായാലും സംഭവം ഉഷാറാക്കണ്ടേ ? നാല് പേര് കാണണ്ടേ? ഒരു പേര് വരണ്ടേ?

സംഗതി ഏറ്റാലല്ലേ ഒരു വിലയുള്ളൂ? ആദ്യമായി ഒരു പോസ്റ്റ്‌ ഇട്ടു നാല് പേര് ലൈക്‌ അടിച്ചിട്ട് പോകുന്ന പോലൊരു
ചീള് കേസാണോ ഇത്? അല്ല..

ഫേസ്ബുക്ക് പോലൊരു തുക്കടാ സാധനമല്ല ഏതായാലും ഒരു മാസിക...ഇത് വരെ ഒരു പത്രം പോലും വായിക്കാത്ത
ഞാന്‍ അതിനെ പുകഴ്ത്തി ചിന്തിച്ചു കൊണ്ട് എഴുതി കവറിലാക്കി അയച്ചു .

എവിടെ സ്വീകരിക്കാനാണ്‌ എന്നാലോചിചിരിക്കുമ്പോള്‍ അവരുടെ മറുപടി കിട്ടി..

വരുന്ന മാസം മൂന്നാം ലക്കം പ്രസിദ്ധീകരിക്കുമെന്ന്‍.

സംഗതി വെറുതെയല്ല...കണ്ടവന്മാരോക്കെ ബ്ലോഗും തുടങ്ങി ചുമ്മാ പോസ്റ്റുന്ന കാലമാണ്..

മാസികയ്ക്ക് ചുമ്മാ കോളം നിറയ്ക്കാന്‍ എന്തെങ്കിലും വേണ്ടേ?

അങ്ങനെ ഇത് വരെ വിളിക്കാത്തവന്മാരേം വല്ലപ്പോഴും വിളിച്ചു തെറി പറയുന്നവനെയും എന്ന് വേണ്ട
കൂട്ടുകാരന്റെ പെങ്ങളുടെ കൂട്ടുകാരിയുടെ നമ്പര്‍ വരെ തപ്പിയെടുത്തു സംഗതി അറിയിച്ചു.

നല്ല പ്രതികരണങ്ങള്‍ എഴുതി അയക്കാന്‍ വിലപ്പെട്ടതൊക്കെ വാഗ്ദാനങ്ങള്‍ വരെ നല്‍കി .

എവിടെയായാലും അവിടെയും വേണം കമന്റും ലൈക്കും.
അങ്ങനെ ആ സുദിനം വന്നെത്തി..

മാസികയുടെ സബ് എഡിറ്റര്‍ മരണപ്പെട്ടതിനാല്‍ ആ ആഴ്ച അദേഹത്തെ അനുസ്മരിച്ചുള്ള പ്രത്യേക പതിപ്പയതിനാല്‍
എന്റെ കവിത അടുത്ത ലക്കം പ്രസിദ്ധീകരിക്കുമെന്ന് എന്നെ അവര്‍ വിളിച്ചറിയിച്ചു..

പോട്ടെ...അവരുടെ തെറ്റല്ലല്ലോ..

ആ ആഴ്ചയുടെ പ്രതികരണക്കുരിപ്പുകളുടെ എണ്ണം കണ്ടു മാസിക അതികൃതര്‍ ഞെട്ടി..ഒരു അനുസ്മരനപ്പതിപ്പിനു ഇത്രയും പ്രതികരണങ്ങളോ?
അവര്‍ അതിലൊന്ന്  പൊട്ടിച്ചു വായിച്ചു..

" കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കവിത വളരെ നന്നായിട്ടുണ്ട്..വളരെ റൊമാന്റിക്‌...കവിക്ക് അഭിനന്ദനങ്ങള്‍''