Follow us on:
കാലത്തെ തോല്‍പിച്ച വരികള്‍

ആരാണയാളെ   തൂലിക പിടിപ്പിച്ചതെന്നയാലറിഞ്ഞില്ല.

സൂര്യന്‍ ഉറങ്ങിയെഴുന്നേല്‍ക്കും മുന്‍പ് അയാള്‍ എഴുതിത്തുടങ്ങി

ആര്‍ക്കു വേണ്ടിയോ ..എന്തിനു വേണ്ടിയോ  ...

സമയം ദിവസങ്ങളായി മാറി , ആഴ്ചകള്‍ മാസങ്ങളായും

അയാള്‍ എഴുതിക്കൊണ്ടിരുന്നു..


രചനകള്‍ വിചാരണ ചെയ്യപ്പെട്ടു ,

വരികള്‍ തൂക്കിലേറ്റപ്പെട്ടു.

സര്‍വ വിജ്ഞാന സമ്പന്ന സമൂഹം അയാളെ

കല്ലുകളാലെരിഞ്ഞു   വീഴ്ത്തി.

ആ കല്ലുകളാലയാള്‍ അടുപ്പ് കൂട്ടി,

തീ അയാളില്‍ തീക്ഷണത ഉയര്‍ത്തി.

അയാള്‍ വീണ്ടും എഴുതി, ആര്‍ക്കോ

എന്തിനോ വേണ്ടി .


ജീവിതം അയാള്‍ മറന്നു, തന്‍റെ

ലോകത്തെയും

സഹോദരങ്ങളെ, സമൂഹത്തെയും..

അയാള്‍ എഴുതിക്കൊണ്ടിരുന്നു..യാന്ത്രികമായി.

സമയം ദിവസങ്ങളായി മാറി , ആഴ്ചകള്‍ മാസങ്ങളായും

അയാള്‍ എഴുതിക്കൊണ്ടിരുന്നു..

കാലം മാറി, സംസ്കാരങ്ങളും ലോകവും

അയാള്‍ അറിഞ്ഞില്ല ,പുസ്തകമാണയാളുടെ   ലോകം.

പേനകള്‍ കാലഹരണപ്പെട്ടു , ടാബ്ലെറ്റുകള്‍ ജന്മം കൊണ്ടു.

മാറാവ്യാധികള്‍ അയാളെ പുണര്‍ന്നു..,അയാള്‍ അറിഞ്ഞില്ല

മരണം വന്നു വിളിച്ചു..അവസാന വരികള്‍ തീര്‍ക്കാന്‍ അയാള്‍ സമയം

ആവശ്യപ്പെട്ടു.

സമയമായെന്ന് തോന്നിയപ്പോള്‍ അയാള്‍ യാത്ര തിരിച്ചു.

സമയം ദിവസങ്ങളായി മാറി , ആഴ്ചകള്‍ മാസങ്ങളായും

ഗവേഷകര്‍ അയാളെ കണ്ടെത്തി...ഒരു പേനയും

അസ്ഥികൂടങ്ങളും കല്ലുകളും .

വാര്‍ത്തകള്‍ പ്രചരിച്ചു..മനുഷ്യ സാമ്യമുള്ള ജീവിയെ കണ്ടെത്തി .

ഗൂഗി ലിന്റെ പ്രാചീന രൂപമാണയാല്‍  ഉപയോഗിച്ചിരുന്നത്.

മണ്ണിലെ പൊത്തില്‍ക്കൂടി അയാളുടെ ചിന്തകള്‍ അവരെ നോക്കി

"..വിഡ്ഢികള്‍ .."  ചിന്തകള്‍ പരസ്പരം പറഞ്ഞു പൊട്ടിച്ചിരിച്ചു ..
 







 

ആത്മാര്‍ത്ഥ പ്രണയം : ഒരു ഫ്ലാഷ് ബാക്ക്

 ഈ കഥയും കഥാപാത്രങ്ങളും വെറും സാങ്കല്‍പ്പികം മാത്രം... ഇതിലെ

കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ

എന്തെങ്കിലും സാദ്ര്ശ്യം തോന്നുന്നുണ്ടെങ്കില്‍

അത് നിങ്ങളുടെ കയ്യിലിരിപ്പിന്റെ ഗുണമാകുന്നു....




ഞാന്‍ പ്ലസ്‌ ടുവിന് പഠിക്കുമ്പോഴാണ് സംഭവം..ഒന്നും പഠിക്കില്ലെങ്കിലും

ബാക്കിയുള്ളവരെ പഠിപ്പിക്കാന്‍ മിടുക്കന്മാരായിരുന്നു

എല്ലാവരെയും പോലെ ഞങ്ങളും..അങ്ങനെ ഫിസിക്സ്‌ ക്ലാസ്സ്‌ എടുക്കുമ്പോള്‍

കള്ളനും പോലീസും കളിച്ചും

മാത്തമാറ്റിക്സ് എടുക്കുമ്പോള്‍

അടുത്തിരിക്കുന്ന

പിള്ളേരുടെ കുപ്പായത്തില്‍ വരച്ചിട്ടും

നമ്മള്‍ സമയം കളഞ്ഞു ..

അങ്ങനെ ഇരിക്കുമ്പോഴാണ് ആ

ഹിസ്റ്റൊരിക്കല്‍ ഇവന്റ് നടന്നത്..


നമ്മള്‍ മൂന്നു പേരാണ്.. മൂന്നും മഹാ പോക്രികള്‍...(വായിക്കുമ്പോള്‍ വായില്‍

വരുന്ന അഭിനന്ദനങ്ങള്‍ക്ക് നന്ദി ), പഠിത്തത്തിലും ടീച്ചര്‍മാരെ പഠിപ്പിക്കാനും

മുന്നില്‍ ..


കൂട്ടത്തിലോരുവനു പെട്ടെന്നോരസുഖം.. എന്താണെന്ന്

മനസ്സിലാവുന്നുമില്ല...പറയുന്നുമില്ല..

എന്നും ബാക്കിയുള്ളവന്റെ തലയില്‍ കയറി ചെണ്ട കൊട്ടുന്ന ഇവനിതെന്നാ

പറ്റി കര്‍ത്താവേ എന്ന് നമ്മള്‍ ആലോചിച്ചു നില്‍ക്കുമ്പോഴാണ്

മൂപ്പീരാന്‍ ആ സംഭവം പുറത്ത് വിട്ടത്.. മൂപ്പര്‍ക്ക് പ്രേമം......


എന്നാപ്പിന്നെ ആ മഹതിയെ കണ്ടെക്കാമെന്ന് നമ്മളും .....( അല്ല രാജ്ഞി

വരുമ്പോ തോഴിമാരും കാണുവല്ലോ.....അല്ലെ? ഉവ്വോ? ഏ? )

അങ്ങനെ വൈക്കീട്ടു പഠിക്കാത്തവര്‍ക്കായി നടത്തി വരുന്ന സ്പെഷ്യല്‍ ക്ലാസ്സ്‌

മാഷിന്റെ കണ്ണും വെട്ടിച്ചു ത്യജിച്ചു കൊണ്ട് നമ്മള്‍ ഇറങ്ങി .


നടന്നു പോകുന്ന വഴി ആളെയും കണ്ടു.....( ഇവന്‍ കാണുന്നതിനു മുന്‍പ് ഞാന്‍ ഇവളെ കണ്ടില്ലല്ലോ എന്നാ ഭാവത്തില്‍ മൂന്നാമന്‍ എന്നെ നോക്കി ) ...

ഞാന്‍ അന്നേ വളരെ മഹത് വ്യക്തിതത്തിനുടമയായിരുന്നല്ലോ .അത് കൊണ്ട് ചീള് കേസ് എന്നാ നിലക്ക് ഞാന്‍ മൈന്‍ഡ് ചെയ്യാതെ നിന്നു

" എന്നാപ്പിന്നെ നിനക്ക് തുറന്നു പറയരുതോടാ? '' സിപ് അപ്പ്‌ കടിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു..

" മ്മ്മം... പറയണം "

ദിവസങ്ങള്‍ കടന്നു പോയി...നമുക്കും നമ്മുടെ കൂട്ടുകാര്‍ക്കും അവളുടെ

തോഴിമാര്‍ക്കും കാര്യം മനസ്സിലായി...അവള്‍ക്കു അങ്ങനെ യാതൊരു ഭാവവും

തെളിഞ്ഞു വരുന്നതായി കാണുന്നില്ല... വരുത്താതതാണോ എന്നും

അറിയില്ല...നമ്മള്‍ നമ്മുടെ കഥാ നായകനെ കയറിട്ടു വലിച്ചു നടന്നു ...


'' ടാ ഇനിയും പ്രൊബേഷന്‍ പീരീഡ്‌ കഴിഞ്ഞില്ലേ? " നീയെന്താ ഉദ്ദേശിക്കുന്നത് ? ഞാന്‍ ചോദിച്ചു .

"ടാ ഇനിയും വച്ച് നിന്നാ നോക്ക് കൂലി തരേണ്ടി വരും നമുക്ക്..'' മറ്റവനും

കൂട്ടിച്ചേര്‍ത്തു...

എന്നാല്‍ പിന്നെ പറയാം....അവന്‍ ശ്വാസം വലിച്ചു നാക്ക് വരെ എത്തിച്ചു...

അങ്ങനെ ഒരു ദിവസം ടാക്സി ഡ്രൈവറെ തടയുന്ന പോലീസിന്റെ മട്ടില്‍

അവന്‍ അവരുടെ വഴി മുടക്കി അവളോട കാര്യം പറഞ്ഞു.

"ഓ ഇത് കുറെ കണ്ടതാ എന്നാ മട്ടില്‍ അവള്‍ മൈന്‍ഡ് ചെയ്യാതെ നടന്നു...."

അങ്ങനെ 4 ദിവസങ്ങള്‍ ഇതേ എപിസോട് പുനസംപ്രേഷണം ചെയ്തു..

അങ്ങനെ ഒരു ദിവസം ഞാന്‍ ഒരു ഐഡിയ പറഞ്ഞു...''ടാ നീയവളുടെ ഒരു ഫോട്ടോ എടുക്ക്..''

''വേണോ? പുളിവാലാവുമോ? " അവന്‍ ചോദിച്ചു..

'' എന്തോന്ന് ആവാന്‍...ഞാനുണ്ട് മുന്നില്‍' എന്ന സ്റ്റൈലില്‍ മറ്റവനും .

''ക്യാമറ? '' - ''ഞാന്‍ തരാം '' അവന്‍ പറഞ്ഞു .

പിറ്റേന്ന് രാവിലെ നമ്മള്‍ ഇല്ലാത്ത മോര്‍ണിംഗ് ക്ലാസ്സ്‌ ഉണ്ടാക്കി

സ്കൂളിനടുത്തുള്ള വയലിലേക്ക്   നടന്നു .

'' ടാ പണി പാളുമോ? ''ഏയ്‌ ഇല്ല''  ചുറ്റും വല്ലാത്ത ഒരു അംബിയന്‍സ് ..

''അവള്‍ വരുന്നത്തിന്റെയാവാം'' അവന്റെ മനസ്സിലെ കണക്കു കൂട്ടല്‍ ഞാന്‍

'GPS ' ഉപയോഗിച്ച് മനസ്സിലാക്കി . 

അവര്‍ നടന്നടുത്തു.....അവന്റെ കയ്യില്‍ ക്യാമറ...( ഫോട്ടോയെടുത്തു വീട്ടില്‍

കാണിച്ചു സംഭവം പറഞ്ഞു  രക്ഷിതാക്കളുടെ സമ്മതം വാങ്ങാനാണ്...അല്ലാതെ

തെറ്റിദ്ധരിക്കരുത്)

ഞങ്ങള്‍ അപ്പുറം മാറി നിന്നു....വയലിലുള്ള പക്ഷികളെ ഫോട്ടോ

എടുക്കാനുള്ള ഭാവത്തില്‍ അവന്‍ റെഡി ആയി നിന്നു,, 1 2 3 .. ടാ ക്ലിക്കിക്കോ ..

അവന്‍ ക്ലിക്കി.....ഒരനക്കവും സംഭവിച്ചില്ല....അവര്‍ നടന്നകന്നു...

സംഭവം കഴിന്നു നമ്മള്‍ നോക്കിയപ്പോഴാണ് മനസ്സിലായത്...അതില്‍ ഫിലിം

ഇല്ല..( കഥ കുറച്ച പഴയതാണ്...ഉത്തരാധുനിക വായനക്കാര്‍ ക്ഷമിക്കുക )

നിരാശയോടെ നമ്മള്‍ പിന്‍വാങ്ങി ..

പിറ്റേന്ന് യുവജനോത്സവം...പിന്നെ.... എന്ത് തേങ്ങാ കാണാനാണ് എന്ന മട്ടില്‍

നമ്മള്‍ അതും കട്ട്‌ ചെയ്തു സിനിമക്ക് പോയി...

എല്ലാം ശുഭം...പഴയത് പോലെ എല്ലാം മറന്നു നമ്മള്‍ വീണ്ടും ക്ലാസ്സിലെ

തരികിട പരിപാടികളില്‍ മുഴുകി..

2  ദിവസം കഴിഞ്ഞു ഒരു അദ്ധ്യാപകന്‍ നമ്മളെ വിളിപ്പിച്ചു.. സ്കൂളിന്റെ

ഏതോ വലിയ മീറ്റിംഗ് എന്ന മട്ടില്‍ നമ്മള്‍ സ്റ്റാഫ്‌ റൂമിലേക്ക് നടന്നു (

മാഷിന്റെ അകമ്പടിയോടെ)

പിന്നെ ഉള്ളില്‍ നടന്നത് ഒരു പൂരമായിരുന്നു... (ഫിലിം എഫെക്ട്സ്

ആയിരുന്നു പുറമേ....ക്യാമറ ഉള്ളിലേക്ക് പോകുന്നില്ല ..തൃശൂര്‍ പൂരത്തിന്റെ

സൌണ്ട് എഫെക്ട്സ്)

നമുക്ക് ക്ലാസ്സ്‌ എടുക്കുന്നതും എടുക്കാത്തതുമായിട്ടുള്ള എല്ലാ

കോന്‍സ്ടബിള്‍സും മാറി മാറി താങ്ങി....ഇടയ്ക്കിടെ നിലവിളി കേള്‍ക്കാം...

അവസാനം ഫിലിം ഉണ്ടായിരുന്നില്ല എന്ന ജാമ്യത്തോടെ ഞങ്ങളെ വിട്ടയച്ചു....

അവരില്‍ നിന്നാണ് ഞങ്ങളറിഞ്ഞത് അന്ന് യുവജനോത്സവത്തില്‍ ഞങ്ങളെ

അന്വേഷിച്ചു നാടിലെ ചെറുകിട ക്വട്ടെശന്‍ ചേട്ടന്മാരൊക്കെ തപ്പി നടന്നിരുന്നു

പോലും..

അങ്ങനെ സംഭവങ്ങള്‍ക്കൊക്കെ ഒരു അന്ത്യമിട്ടു കൊണ്ട് നമ്മള്‍ പഴയ

പരിപാടികളിലേക്ക് തിരിച്ചു വന്നു...

ഒരു ദിവസം ഞാന്‍ നമ്മുടെ നായകനോട് ചോദിച്ചു.." ടാ അന്നവരുടെ കയ്യില്‍

നമ്മളെ കിട്ടിയിരുന്നെങ്കില്‍ ???"

മറ്റവന്‍ പറഞ്ഞു " ഓ ഈ ക്വട്ടെഷനോക്കെ നമ്മള്‍ ഇതെത്ര കണ്ടതാ.."

അത് വരെ കഥയില്‍ ബിഗ്‌ ബി റോളിലുണ്ടായിരുന്ന നായകന്‍റെ നാവ്

ആദ്യമായി സംസാരിച്ചു..

" നിന്റെ ക്യാമറയില്‍ ഫിലിം ഇല്ലായിരുന്നത് കൊണ്ട് ഇപ്പൊ നിന്നെ വെറുതെ

വിടുന്നു...മേലാല്‍ എന്റെ മുന്നില്‍ കണ്ടാല്‍ നിന്നെ ..................................."

മൌനം വിദ്വാനു ഭൂഷണം......ഞാന്‍ ഒന്നും പറയാന്‍ പോയില്ല....വെറുതെ

എന്തിനാ അടി വാങ്ങാന്‍ പോകുന്നെ...അല്ലെ? ഉവ്വോ? ഏത്?