Follow us on:
പ്രഭാത വിശേഷങ്ങൾ



അതി രാവിലെ ഉറക്കത്തിൽ നിന്നെഴുന്നേറ്റു ഉമ്മ തരുന്ന ചായയും കുടിച്ചു ഞാനിറങ്ങി .

വല്യ കാര്യമുള്ള കാര്യത്തിനൊന്നുമല്ല , വയൽ വരമ്പത്തുള്ള ചരിച്ചിട്ട 
പോസ്റ്റിൽ ഇരുന്നു 

ബഡായി പറയാൻ ആണ് ..പിന്നെ കുറച്ചു ലോക  കാര്യങ്ങളും .
അങ്ങനെ ഒരു ദിവസം പ്രകൃതി സൌന്ദര്യം ആസ്വദിചിരിക്കുമ്പോൾ 

നമ്മുടെ കൂട്ടുകാരൻ  പറഞ്ഞു " ഡാ പാത്തുമ്മാത്ത  വരുന്നുണ്ട് .





ആരാണീ  പാത്തുമ്മത്ത ?? 

ആരാണെന്ന് ചോദിച്ചാൽ ഞാൻ പറയും അവർ ഒരു റേഡിയോ ആണെന്ന് .


മൂപ്പതിക്ക് മില്ക്ക് സപ്ലൈ ബിസിനസ് ആണ് . ഒരു വിധം പറഞ്ഞാൽ അതൊരു സൈഡ് 

ബിസിനസ് ആണ് മിസിസ് പാത്തുവിനു . പത്രം വായിക്കാത്ത വീട്ടുകാര്ക്ക് സൗജന്യമായി 

വാർത്തകൾ എത്തിച്ചു കൊടുക്കലാണ് അവരുടെ പണി . പാലിൽ വെള്ളം 

ചേർക്കാരില്ലെങ്കിലും  പറയുന്ന ഹോട്ട് ന്യുസിൽ നല്ലവണ്ണം  ചേർത്ത് കൊഴുപ്പിക്കും .






അങ്ങനെ മിസ്സ് ഇന്ത്യ ഭാവത്തിൽ പാത്തു ഇങ്ങനെ നടന്നു വരികയാണ് . 

നമ്മളെയൊന്നും 

മൈൻഡ് ചെയ്യില്ല ( നമ്മൾ പാരമ്പര്യമായി മില്മ പാലിൽ വിശ്വാസം 

അർപ്പിക്കുന്നവരാണ്,അതാവണം).



അങ്ങനെ അവർ കടന്നു പോകുമ്പോ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ പറഞ്ഞു .

" എടാ നമ്മുടെ അഞ്ചു പടിയിലെ ആസിയന്റെ വീട്ടില് ഇന്നലെ കള്ളൻ കയറി എന്ന് കേട്ടു?

രണ്ടര പവൻ എടുത്തോണ്ട് പോയെന്നാ തോന്നുന്നേ ".

എനിക്കൊന്നും മനസ്സിലായില്ല . അത് വഴി പോയ പാത്തുവും കേട്ട ഭാവം നടിച്ചില്ല .

നേരം മെല്ലെ വെളുത്തു വന്നു. നാട്ടിലെയും മരത്തിലെയും കിളികളൊക്കെ 

പുറത്തിറങ്ങുന്ന നേരമായി . വായ്നോട്ടത്തിന്റെ ഒന്നാം ഘട്ടം തുടങ്ങേണ്ട നേരമായി . 



ഏതായാലും വീട്ടിൽ പോയി ഒന്ന് കുളിച്ചേക്കാം  എന്ന് വിചാരിച്ചു നമ്മൾ 

എഴുന്നേറ്റു .








മെല്ലെ നടക്കുമ്പോൾ ദാ വരുന്നു നമ്മുടെ അന്ത്രുക്ക.

അന്ത്രുക്ക ഒരു പാവം മനുഷ്യനാണ് . നാട്ടിലെല്ലാവരോടും അദ്ദേഹത്തിന് 

സ്നേഹമാണ് .

എല്ലാവരുടെയും പ്രശ്നങ്ങൾ സ്വന്തം പോലെ കണ്ടു അദ്ദേഹം 

വേദനിക്കാറുണ്ട്  (വേദനിക്കാൻ ചിലവൊന്നും വേണ്ടല്ലോ) . 

നാട്ടിലെ ഒരു പ്രധാന കാരണവർ  എന്ന നിലയിൽ  ഞങ്ങള്ക്ക് അദ്ദേഹത്തെ 

ബഹുമാനമാണ്.




മൂപ്പര് വന്നു നമ്മളോടൊരു ചോദ്യം: " നീയൊക്കെ എന്തിനാടാ ആണ് പിള്ളേർ 

എന്നും പറഞ്ഞു നടക്കുന്നത് ? വെറുതെ അങ്ങനെ തിന്നു മദിച്ചു നടന്നോളും 

കുറെയെണ്ണം ". 



''എന്താ അന്ത്രുക്കാ കാര്യം?''  ഞാൻ ചോദിച്ചു .



" ഒന്നും  അറിയില്ലേ ? മ്മളെ അഞ്ചു പടിയിലെ ആസിയന്റെ കഴുത്തീന്നു   

അഞ്ചു പവന്റെ മാല  കള്ളൻ തട്ടിപ്പറിച്ചു പോയി. പിടി വലിയിൽ പാവം 

പെണ്ണിന്റെ കയ്യൊക്കെ മുറിഞ്ഞു  ചോരയൊലിക്കുന്നത് ഞമ്മക്ക് കണ്ടിട്റ്റ് 

ബെഷമായിപ്പൊയി..ഒരു കള്ളനെ പിടിക്കാൻ ഇങ്ങളെക്കൊണ്ടാവൂലാലോ 

പിള്ളേരെ ?" .

അതും പറഞ്ഞു അദ്ദേഹം തിരക്കിട്ടെവിടെയോ പോയി .




ഞങ്ങൾ മുഘത്തോട്  മുഖം നോക്കി.. അവൻ മന്ത്രിച്ചു ..അളിയാ പടം ഹിറ്റ് 

ആയി .

അങ്ങനെ വീട്ടിലെത്തിയപ്പോൾ  ഉമ്മാന്റെ വക ഒരു ചോദ്യം  " നീയറിന്നാ ? "

ഞാൻ ഉടനടി പറഞ്ഞു .. " ഓ അറിഞ്ഞു ഇന്നലേ അറിഞ്ഞു ".

സംഭവം കത്തിയെരിഞ്ഞ് ആസിയാന്റെ വീട്ടില് വരെ എത്തി . അന്വേഷിക്കാൻ 

വന്നവരോട് 

അവർ പറഞ്ഞു : " ആസിയ കെട്ടിയോന്റെ കൂടെ ദുബായിൽ ആണല്ലോ? ഇങ്ങളോട് 

ഇതാരാ പറഞ്ഞെ? "


 
എവിടെ നിന്നോ ഒരു കോറസ് കേട്ടു " പാത്തുമ്മത്ത ".




അടുത്ത പണി വരുന്നത് നമുക്കാണെന്നു മനസ്സിലാക്കിയ ഞങ്ങൾ സ്ഥലം കാലിയാക്കി .

പിറ്റേന്ന് അരിശം മൂത്ത പാത്തുമ്മ വഴിയിൽ വച്ച് കണ്ട അന്ത്രൂക്കാനോട് ചോദിച്ചു :

" അല്ലാ അന്ത്രൂ ഞമ്മള് പെണ്ണുങ്ങള് അവിടുന്ന് കേട്ട് ഇവിടെ വെള്ളം ചേർത്ത് 

പറയുന്നത് സാധാരണയാ ..ഇങ്ങള് ആണ്ങ്ങളും ഇങ്ങനെയാ ?? ''