Follow us on:

കാലത്തെ തോല്‍പിച്ച വരികള്‍

ആരാണയാളെ   തൂലിക പിടിപ്പിച്ചതെന്നയാലറിഞ്ഞില്ല.

സൂര്യന്‍ ഉറങ്ങിയെഴുന്നേല്‍ക്കും മുന്‍പ് അയാള്‍ എഴുതിത്തുടങ്ങി

ആര്‍ക്കു വേണ്ടിയോ ..എന്തിനു വേണ്ടിയോ  ...

സമയം ദിവസങ്ങളായി മാറി , ആഴ്ചകള്‍ മാസങ്ങളായും

അയാള്‍ എഴുതിക്കൊണ്ടിരുന്നു..


രചനകള്‍ വിചാരണ ചെയ്യപ്പെട്ടു ,

വരികള്‍ തൂക്കിലേറ്റപ്പെട്ടു.

സര്‍വ വിജ്ഞാന സമ്പന്ന സമൂഹം അയാളെ

കല്ലുകളാലെരിഞ്ഞു   വീഴ്ത്തി.

ആ കല്ലുകളാലയാള്‍ അടുപ്പ് കൂട്ടി,

തീ അയാളില്‍ തീക്ഷണത ഉയര്‍ത്തി.

അയാള്‍ വീണ്ടും എഴുതി, ആര്‍ക്കോ

എന്തിനോ വേണ്ടി .


ജീവിതം അയാള്‍ മറന്നു, തന്‍റെ

ലോകത്തെയും

സഹോദരങ്ങളെ, സമൂഹത്തെയും..

അയാള്‍ എഴുതിക്കൊണ്ടിരുന്നു..യാന്ത്രികമായി.

സമയം ദിവസങ്ങളായി മാറി , ആഴ്ചകള്‍ മാസങ്ങളായും

അയാള്‍ എഴുതിക്കൊണ്ടിരുന്നു..

കാലം മാറി, സംസ്കാരങ്ങളും ലോകവും

അയാള്‍ അറിഞ്ഞില്ല ,പുസ്തകമാണയാളുടെ   ലോകം.

പേനകള്‍ കാലഹരണപ്പെട്ടു , ടാബ്ലെറ്റുകള്‍ ജന്മം കൊണ്ടു.

മാറാവ്യാധികള്‍ അയാളെ പുണര്‍ന്നു..,അയാള്‍ അറിഞ്ഞില്ല

മരണം വന്നു വിളിച്ചു..അവസാന വരികള്‍ തീര്‍ക്കാന്‍ അയാള്‍ സമയം

ആവശ്യപ്പെട്ടു.

സമയമായെന്ന് തോന്നിയപ്പോള്‍ അയാള്‍ യാത്ര തിരിച്ചു.

സമയം ദിവസങ്ങളായി മാറി , ആഴ്ചകള്‍ മാസങ്ങളായും

ഗവേഷകര്‍ അയാളെ കണ്ടെത്തി...ഒരു പേനയും

അസ്ഥികൂടങ്ങളും കല്ലുകളും .

വാര്‍ത്തകള്‍ പ്രചരിച്ചു..മനുഷ്യ സാമ്യമുള്ള ജീവിയെ കണ്ടെത്തി .

ഗൂഗി ലിന്റെ പ്രാചീന രൂപമാണയാല്‍  ഉപയോഗിച്ചിരുന്നത്.

മണ്ണിലെ പൊത്തില്‍ക്കൂടി അയാളുടെ ചിന്തകള്‍ അവരെ നോക്കി

"..വിഡ്ഢികള്‍ .."  ചിന്തകള്‍ പരസ്പരം പറഞ്ഞു പൊട്ടിച്ചിരിച്ചു ..