അമ്മ അറിയാത്തത്
Posted by
Ramees Muhammed
| Jul 9, 2012 at 9:55 AM
1 comments
Labels :
അമ്മ
''മോനേ..
മഴക്കാലമാണ് ,
കൂരാക്കൂരിരുട്ടാണ്
കുണ്ടനിടവഴിയാണ്,
വിഷ ജന്തുക്കളിഴയുമിടമാണ്
കുടയെടുക്കേണം,
ടോര്‍ച്ചടിക്കണം,
സൂക്ഷിച്ചു നടക്കേണം ,
നാമം ജപിക്കേണം "
മകന്‍
" അര്‍ദ്ധ രാത്രി കുട പിടിക്കാന്‍
അല്‍പനല്ല ഞാന്‍ !
എതിരുട്ടിനെയും
തുളച്ചു തിളങ്ങുന്നുണ്ട്
അരയിലെ 'കഠാര'
ഉഗ്രന്‍ വിഷപ്പാമ്പുകള്‍
ഉള്ളിളിഴയുന്നുണ്ട്.
കൊടിക്കീഴില്‍ (കുടക്കീഴിയിലല്ല)
നില്‍ക്കുന്നവന്‍
നനയാതെ കാത്തു രക്ഷിക്കപ്പെടും.
ഇരയെ
കുളിരുന്നൊരു 'മെസ്സജില്‍' കുരുക്കി
കുരുതിയിടത്ത് കൊണ്ടുവന്നിട്ടുണ്ട്
മഴ,
ഇനിയുമിനിയും കനക്കണം
ഇരുട്ടും!!
നിലവിളിയാരും കേള്‍ക്കില്ല പിന്നെ...
ചോര ചെമ്മണ്ണിനോടൊപ്പം
കുന്നിറങ്ങിപ്പോയ്ക്കോളും
സര്‍വം 'ശുഭ'മാവും ,''
''അമ്മ പേടിക്കാതെ'' എന്നും
ഉള്ളില്‍ പറഞ്ഞു കൊണ്ട്
ഇറങ്ങി നടന്നു...
ഇരുട്ടിലേക്ക്...മഴയിലേക്ക്..
അമ്മ അറിയാത്തവ - എം . കെ മറിയു
[ രചന :മൈ മദര്‍ ]
Subscribe to:
Post Comments (Atom)