കോടതി വിചാരണ കഴിഞ്ഞിറങ്ങുമ്പോള്‍ എന്റെ തണുത്തുറച്ച ഹൃദയം
ആര്‍ക്കോ വേണ്ടി തെങ്ങികൊണ്ടിരുന്നു...ഹൃദയം മാത്രം .ചുറ്റിലും
കാണികളായി സ്ത്രീകളും പുരുഷന്മാരും .
സഹതാപത്തോടെ നോക്കുന്ന ഒരു കണ്ണും ഞാന്‍ കണ്ടില്ല..കടിച്ചു കീറാന്‍
ഒരുങ്ങി നില്‍ക്കുന്ന ചെന്നായകള്‍..
അവരുടെ സഹതാപത്തിന് ഞാന്‍ അര്‍ഹയല്ല ..
ആര്‍ക്കോ വേണ്ടി തെങ്ങികൊണ്ടിരുന്നു...ഹൃദയം മാത്രം .ചുറ്റിലും
കാണികളായി സ്ത്രീകളും പുരുഷന്മാരും .
സഹതാപത്തോടെ നോക്കുന്ന ഒരു കണ്ണും ഞാന്‍ കണ്ടില്ല..കടിച്ചു കീറാന്‍
ഒരുങ്ങി നില്‍ക്കുന്ന ചെന്നായകള്‍..
അവരുടെ സഹതാപത്തിന് ഞാന്‍ അര്‍ഹയല്ല ..
'' എന്താ അവളുടെ ഒരു തൊലിക്കട്ടി..എങ്ങനെ കഴിയുന്നു ഇവള്‍ക്കൊക്കെ
ഇങ്ങനെ തലയുയാര്‍ത്തി നടക്കാന്‍"?
"എന്താ അതിനൊരു പ്രയാസം...സ്വന്തം കുഞ്ഞിനെ കൊന്നു തള്ളിയ ഇവള്‍ക്ക്
ഇങ്ങനെ നടക്കാന്‍ എന്തിനാ തൊലിക്കട്ടി?
എന്നാലും എങ്ങനെ കഴിഞു ഇവള്‍ക്ക്? ഇവളൊരു അമ്മയാണോ?"
സ്ത്രീകള്‍ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു...
അപ്പോഴെല്ലാം മരണ വേദന കൊണ്ട് പിടയുന്ന എന്റെ മകന്റെ
മുഖമായിരുന്നു മനസ്സ് മുഴുവന്‍..
ചെയ്ത തെറ്റിനെ സ്വയം നിരൂപിച്ചു കൊണ്ടും അതിനെ പിന്നെ ന്യായീകരിച്ചു
കൊണ്ടും ഞാന്‍ ചിന്തിച്ചിരുന്നു
വധ ശിക്ഷയ്ക്കുള്ള സമയം കാത്തിരുന്നു..
"ഇല്ല....എന്റെ മകനും ഇനി അങ്ങനെ എണ്ണപ്പെടാന്‍ ജീവിച്ചിരുന്നു കൂടാ..."
ഇടയ്ക്കിടെ മനസ്സ് മന്ത്രിച്ചു..
നാല് വര്ഷം മുന്പ് മരണത്തിനു പോലും വേണ്ടാതെ ജീവിച്ചു ഒടുവില്‍ അന്ത്യ ശ്വാസം വളിച്ച തന്റെ ഭര്‍ത്താവ് മുനിയനെ അവളോര്‍ത്തു..
ആദ്യ ഭര്‍ത്താവ് മരിച്ചതിനു ശേഷം വീട്ടുകാരുടെ നിര്‍ബന്ധത്തിനു
വഴങ്ങിയാണ് ലോറി ഡ്രൈവറായ അയാളെ വിവാഹം കഴിച്ചത്..
അയാളുടെ ആദ്യ ഭാര്യിലുണ്ടായ കുഞ്ഞുങ്ങള്‍ സമൂഹത്തില്‍ നിന്ന്
ഒഴിവാക്കപ്പെട്ടവര്‍...
എന്തിനെന്റെ മകനും? അവനെയും സമൂഹം ഒറ്റപ്പെടുത്തും...ഇനി അവനും
ആ ശപിക്കപ്പെട്ട രോഗത്തിന്റെ വാഹകനായിക്കൂടാ ...ഇനിയും ഭൂമിയില്‍
ആവര്‍ത്തിച്ചു കൂടാ...
ആരുടേയും അവഗണന ഏറ്റു വാങ്ങി പിന്നീട് ജീവിതം തിന്നുതീര്‍ക്കുന്നതിലും
അവനര്‍ഹിക്കുന്നത് ഇപ്പോഴുള്ള സഹതാപമര്‍ഹിക്കുന്ന മരണം തന്നെ...
പിന്നെ ഞാന്‍ ...മാറാരോകങ്ങള്‍ക്ക് അടിമപ്പെട്ടു ഭൂമിക്കു പോലും
പിന്നെ ഞാന്‍ ...മാറാരോകങ്ങള്‍ക്ക് അടിമപ്പെട്ടു ഭൂമിക്കു പോലും
വേണ്ടാത്തവളായി ജീവിക്കണ്ടല്ലോ ..
കൊലക്കയര്‍ മുറുങ്ങുമ്പോഴും എന്റെ മനസ്സില്‍ അവന്റെ പിടയുന്ന
മുഖം....
മനുഷ്യന്റെ നീച വികാരത്തിന് ഒരു രക്തസാക്ഷി കൂടി...