ആരാണയാളെ തൂലിക പിടിപ്പിച്ചതെന്നയാലറിഞ്ഞില്ല.
സൂര്യന്‍ ഉറങ്ങിയെഴുന്നേല്‍ക്കും മുന്‍പ് അയാള്‍ എഴുതിത്തുടങ്ങി
ആര്‍ക്കു വേണ്ടിയോ ..എന്തിനു വേണ്ടിയോ ...
സമയം ദിവസങ്ങളായി മാറി , ആഴ്ചകള്‍ മാസങ്ങളായും
അയാള്‍ എഴുതിക്കൊണ്ടിരുന്നു..
രചനകള്‍ വിചാരണ ചെയ്യപ്പെട്ടു ,
വരികള്‍ തൂക്കിലേറ്റപ്പെട്ടു.
സര്‍വ വിജ്ഞാന സമ്പന്ന സമൂഹം അയാളെ
കല്ലുകളാലെരിഞ്ഞു വീഴ്ത്തി.
ആ കല്ലുകളാലയാള്‍ അടുപ്പ് കൂട്ടി,
തീ അയാളില്‍ തീക്ഷണത ഉയര്‍ത്തി.
അയാള്‍ വീണ്ടും എഴുതി, ആര്‍ക്കോ
എന്തിനോ വേണ്ടി .
ജീവിതം അയാള്‍ മറന്നു, തന്‍റെ
ലോകത്തെയും
സഹോദരങ്ങളെ, സമൂഹത്തെയും..
അയാള്‍ എഴുതിക്കൊണ്ടിരുന്നു..യാന്ത്രികമായി.

കാലം മാറി, സംസ്കാരങ്ങളും ലോകവും
അയാള്‍ അറിഞ്ഞില്ല ,പുസ്തകമാണയാളുടെ ലോകം.
പേനകള്‍ കാലഹരണപ്പെട്ടു , ടാബ്ലെറ്റുകള്‍ ജന്മം കൊണ്ടു.
മാറാവ്യാധികള്‍ അയാളെ പുണര്‍ന്നു..,അയാള്‍ അറിഞ്ഞില്ല
മരണം വന്നു വിളിച്ചു..അവസാന വരികള്‍ തീര്‍ക്കാന്‍ അയാള്‍ സമയം
ആവശ്യപ്പെട്ടു.
സമയമായെന്ന് തോന്നിയപ്പോള്‍ അയാള്‍ യാത്ര തിരിച്ചു.

ഗവേഷകര്‍ അയാളെ കണ്ടെത്തി...ഒരു പേനയും
അസ്ഥികൂടങ്ങളും കല്ലുകളും .
വാര്‍ത്തകള്‍ പ്രചരിച്ചു..മനുഷ്യ സാമ്യമുള്ള ജീവിയെ കണ്ടെത്തി .
ഗൂഗി ലിന്റെ പ്രാചീന രൂപമാണയാല്‍ ഉപയോഗിച്ചിരുന്നത്.
മണ്ണിലെ പൊത്തില്‍ക്കൂടി അയാളുടെ ചിന്തകള്‍ അവരെ നോക്കി
"..വിഡ്ഢികള്‍ .." ചിന്തകള്‍ പരസ്പരം പറഞ്ഞു പൊട്ടിച്ചിരിച്ചു ..