Follow us on:
എന്റെ മാലാഖ

അവളുടെ വരികളെയായിരുന്നു ആദ്യം ഞാൻ പ്രണയിച്ചിരുന്നത്.അതെപ്പോൾ അവളോടായി എന്ന് ഞാൻ തിരക്കിയില്ല , അവളും!


കാലം നീങ്ങിയപ്പോൾ കടലാസു കൂടിൽ നിന്ന് നമ്മൾ പുറത്തേക്കിറങ്ങി .

എഴുത്തിനെയും മനസ്സുകളെയും മാറി മാറി പ്രണയിച്ചു കൊണ്ട് ഞങ്ങളിരുവരും ജീവിച്ചു.

എന്റെയുള്ളിൽ എഴുത്തിനോടുള്ള പ്രണയത്തിന്റെ വിത്ത് പാകിയതെന്തെന്നു ഒരിക്കൽ അവൾ ചോദിച്ചു .കുശുമ്പുള്ള കാമുകിയുടെ ഉൾച്ചിരിയോടെ അവളുടെ പേര് കേള്ക്കാൻ വെമ്പി നിന്നു.

ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന ഒരെഴുത്തുകാരിയുടെ വരികളാണെന്നെ എഴുതാൻ പ്രേരിപ്പിച്ചത്.

'' പറഞ്ഞു തരിക നീയെനിക്ക്,
കരളിനെ കരിങ്കല്ലാക്കുന്ന ജാലവിദ്യ'' .

''ഏതു മഹാ കവിയത്രി ആണാവോ? '' അവളുടെ മുന വച്ചുള്ള ചോദ്യം.

'' നഷ്ടജീവിതം  കടലാസുകളിൽ പകര്ത്തി അത് കൊണ്ട് കണ്ണീരൊപ്പുന്ന ഒരു മാലാഖ.സ്വപ്‌നങ്ങൾ ബാലിയറുക്കപ്പെട്ടവൾ. അതെ, ആ പെണ്‍കുട്ടിയെ ഞാനെന്റെ ജീവനു തുല്യം സ്നേഹിക്കുന്നു.'' ഞാൻ പറഞ്ഞു.




''എന്നെക്കാളും? ''അവളുടെ നിഷ്കളങ്കമായ മുഖത്ത് ഒരു ചെറുവിഭ്രാന്തി.

''മറ്റാരേക്കാളും ''. ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.



'' എന്നാൽ പിന്നെ അവളേയങ്ങു പ്രേമിച്ചു കല്യാണം കഴിച്ചു കൂടായിരുന്നോ? '' അവളുടെ പരമാവധി ദേഷ്യം ആ കണ്ണുകളിൽ ഞാനപ്പോൾ കണ്ടു .


''ഇല്ല.. അത് പറ്റില്ല. '' ...മൌനം ....

''എന്താണാവോ?''.......

''ആ പെണ്‍കുട്ടി ഇന്നൊരമ്മയാണ്. രണ്ടു കുട്ടികളുടെ. അതിലൊന്ന് എന്റെ അനിയത്തിയാണ് ...''




 

പ്രഭാത വിശേഷങ്ങൾ



അതി രാവിലെ ഉറക്കത്തിൽ നിന്നെഴുന്നേറ്റു ഉമ്മ തരുന്ന ചായയും കുടിച്ചു ഞാനിറങ്ങി .

വല്യ കാര്യമുള്ള കാര്യത്തിനൊന്നുമല്ല , വയൽ വരമ്പത്തുള്ള ചരിച്ചിട്ട 
പോസ്റ്റിൽ ഇരുന്നു 

ബഡായി പറയാൻ ആണ് ..പിന്നെ കുറച്ചു ലോക  കാര്യങ്ങളും .
അങ്ങനെ ഒരു ദിവസം പ്രകൃതി സൌന്ദര്യം ആസ്വദിചിരിക്കുമ്പോൾ 

നമ്മുടെ കൂട്ടുകാരൻ  പറഞ്ഞു " ഡാ പാത്തുമ്മാത്ത  വരുന്നുണ്ട് .





ആരാണീ  പാത്തുമ്മത്ത ?? 

ആരാണെന്ന് ചോദിച്ചാൽ ഞാൻ പറയും അവർ ഒരു റേഡിയോ ആണെന്ന് .


മൂപ്പതിക്ക് മില്ക്ക് സപ്ലൈ ബിസിനസ് ആണ് . ഒരു വിധം പറഞ്ഞാൽ അതൊരു സൈഡ് 

ബിസിനസ് ആണ് മിസിസ് പാത്തുവിനു . പത്രം വായിക്കാത്ത വീട്ടുകാര്ക്ക് സൗജന്യമായി 

വാർത്തകൾ എത്തിച്ചു കൊടുക്കലാണ് അവരുടെ പണി . പാലിൽ വെള്ളം 

ചേർക്കാരില്ലെങ്കിലും  പറയുന്ന ഹോട്ട് ന്യുസിൽ നല്ലവണ്ണം  ചേർത്ത് കൊഴുപ്പിക്കും .






അങ്ങനെ മിസ്സ് ഇന്ത്യ ഭാവത്തിൽ പാത്തു ഇങ്ങനെ നടന്നു വരികയാണ് . 

നമ്മളെയൊന്നും 

മൈൻഡ് ചെയ്യില്ല ( നമ്മൾ പാരമ്പര്യമായി മില്മ പാലിൽ വിശ്വാസം 

അർപ്പിക്കുന്നവരാണ്,അതാവണം).



അങ്ങനെ അവർ കടന്നു പോകുമ്പോ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ പറഞ്ഞു .

" എടാ നമ്മുടെ അഞ്ചു പടിയിലെ ആസിയന്റെ വീട്ടില് ഇന്നലെ കള്ളൻ കയറി എന്ന് കേട്ടു?

രണ്ടര പവൻ എടുത്തോണ്ട് പോയെന്നാ തോന്നുന്നേ ".

എനിക്കൊന്നും മനസ്സിലായില്ല . അത് വഴി പോയ പാത്തുവും കേട്ട ഭാവം നടിച്ചില്ല .

നേരം മെല്ലെ വെളുത്തു വന്നു. നാട്ടിലെയും മരത്തിലെയും കിളികളൊക്കെ 

പുറത്തിറങ്ങുന്ന നേരമായി . വായ്നോട്ടത്തിന്റെ ഒന്നാം ഘട്ടം തുടങ്ങേണ്ട നേരമായി . 



ഏതായാലും വീട്ടിൽ പോയി ഒന്ന് കുളിച്ചേക്കാം  എന്ന് വിചാരിച്ചു നമ്മൾ 

എഴുന്നേറ്റു .








മെല്ലെ നടക്കുമ്പോൾ ദാ വരുന്നു നമ്മുടെ അന്ത്രുക്ക.

അന്ത്രുക്ക ഒരു പാവം മനുഷ്യനാണ് . നാട്ടിലെല്ലാവരോടും അദ്ദേഹത്തിന് 

സ്നേഹമാണ് .

എല്ലാവരുടെയും പ്രശ്നങ്ങൾ സ്വന്തം പോലെ കണ്ടു അദ്ദേഹം 

വേദനിക്കാറുണ്ട്  (വേദനിക്കാൻ ചിലവൊന്നും വേണ്ടല്ലോ) . 

നാട്ടിലെ ഒരു പ്രധാന കാരണവർ  എന്ന നിലയിൽ  ഞങ്ങള്ക്ക് അദ്ദേഹത്തെ 

ബഹുമാനമാണ്.




മൂപ്പര് വന്നു നമ്മളോടൊരു ചോദ്യം: " നീയൊക്കെ എന്തിനാടാ ആണ് പിള്ളേർ 

എന്നും പറഞ്ഞു നടക്കുന്നത് ? വെറുതെ അങ്ങനെ തിന്നു മദിച്ചു നടന്നോളും 

കുറെയെണ്ണം ". 



''എന്താ അന്ത്രുക്കാ കാര്യം?''  ഞാൻ ചോദിച്ചു .



" ഒന്നും  അറിയില്ലേ ? മ്മളെ അഞ്ചു പടിയിലെ ആസിയന്റെ കഴുത്തീന്നു   

അഞ്ചു പവന്റെ മാല  കള്ളൻ തട്ടിപ്പറിച്ചു പോയി. പിടി വലിയിൽ പാവം 

പെണ്ണിന്റെ കയ്യൊക്കെ മുറിഞ്ഞു  ചോരയൊലിക്കുന്നത് ഞമ്മക്ക് കണ്ടിട്റ്റ് 

ബെഷമായിപ്പൊയി..ഒരു കള്ളനെ പിടിക്കാൻ ഇങ്ങളെക്കൊണ്ടാവൂലാലോ 

പിള്ളേരെ ?" .

അതും പറഞ്ഞു അദ്ദേഹം തിരക്കിട്ടെവിടെയോ പോയി .




ഞങ്ങൾ മുഘത്തോട്  മുഖം നോക്കി.. അവൻ മന്ത്രിച്ചു ..അളിയാ പടം ഹിറ്റ് 

ആയി .

അങ്ങനെ വീട്ടിലെത്തിയപ്പോൾ  ഉമ്മാന്റെ വക ഒരു ചോദ്യം  " നീയറിന്നാ ? "

ഞാൻ ഉടനടി പറഞ്ഞു .. " ഓ അറിഞ്ഞു ഇന്നലേ അറിഞ്ഞു ".

സംഭവം കത്തിയെരിഞ്ഞ് ആസിയാന്റെ വീട്ടില് വരെ എത്തി . അന്വേഷിക്കാൻ 

വന്നവരോട് 

അവർ പറഞ്ഞു : " ആസിയ കെട്ടിയോന്റെ കൂടെ ദുബായിൽ ആണല്ലോ? ഇങ്ങളോട് 

ഇതാരാ പറഞ്ഞെ? "


 
എവിടെ നിന്നോ ഒരു കോറസ് കേട്ടു " പാത്തുമ്മത്ത ".




അടുത്ത പണി വരുന്നത് നമുക്കാണെന്നു മനസ്സിലാക്കിയ ഞങ്ങൾ സ്ഥലം കാലിയാക്കി .

പിറ്റേന്ന് അരിശം മൂത്ത പാത്തുമ്മ വഴിയിൽ വച്ച് കണ്ട അന്ത്രൂക്കാനോട് ചോദിച്ചു :

" അല്ലാ അന്ത്രൂ ഞമ്മള് പെണ്ണുങ്ങള് അവിടുന്ന് കേട്ട് ഇവിടെ വെള്ളം ചേർത്ത് 

പറയുന്നത് സാധാരണയാ ..ഇങ്ങള് ആണ്ങ്ങളും ഇങ്ങനെയാ ?? ''

ചില കാരണങ്ങള്‍ - റിവ്യൂ - അതേ കാരണത്താല്‍

ജീവജ് രവീന്ദ്രന്റെ അതെ കാരണത്താല്‍ എന്ന ചെറു ചിത്രം കണ്ടപ്പോള്‍

കേവലം ഒരു 10 മിനിട്ടും വളരെ ലളിതവുമായ സാങ്കേതിക വിദ്യ കൊണ്ട് ന്യൂ

 ജെനരേഷന്‍ എന്ന് പേരിട്ടു വിളിക്കുന്ന നമുക്ക്

മുന്നിലെറിയപ്പെടുന്ന ചോദ്യങ്ങളാണ് എന്നെ അത്ഭുതപ്പെടുത്തിയത് .

ആവിഷ്കാര സ്വാന്തന്ത്ര്യത്തിന്റെ പേരില്‍ സാമൂഹിക നീതിക്ക്

നിലയ്ക്കാത്ത വിഷയങ്ങളും

പാശ്ചാത്യ സംസ്കാര രീതികളും

നമുക്കിടയില്‍

കുത്തി വച്ച് അതിനെയൊക്കെ നിസ്സാര പ്രണയ ലേഖന ലാഘവത്തില്‍

കാണുന്നവര്‍ക്കിടയില്‍ നിന്നും വ്യത്യസ്തമായി ജീവജും സംഘവും നമ്മെ

വിസ്മയിപ്പിച്ചു.

ഇന്നത്തെ യുവ തലമുറയുടെ ചിന്തകള്‍ക്കതിര് വെറും പ്രണയങ്ങളിലും

വിനോദങ്ങളിലും ഒതുങ്ങുന്നില്ലെന്നതിനുള്ള വലിയൊരു ഉദാഹരണമാണ് ഈ

ലഘു ചിത്രം .

ഇവര്‍ തിരഞ്ഞെടുത്ത പ്രമേയം തന്നെയാണ് ഇന്നവരെ മലയാള സിനിമ

രംഗത്തിന്റെ നെറുകയില്‍ എത്തിച്ചത് ..

ഇതിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്

തലശ്ശേരി കടല്‍പ്പാലത്ത് വച്ചാണ് .

 ഈയിടെ നമ്മള്‍ കണ്ട ഒരു പ്രമുഘ

ചിത്രത്തിലടക്കം പല പ്രണയ കഥകള്‍ക്കും

സാക്ഷിയായ സ്ഥലം .

അഭിനയിച്ചത് വെറും 2 പേര്‍. ഈ ചിത്രത്തിന്റെ ട്രൈലെര്‍ കണ്ടപ്പോള്‍

എനിക്ക് തോന്നിയത് മുകളില്‍ പറഞ്ഞ പ്രണയ കഥയെ ആസ്പധമാക്കിയുള്ള

ഒന്നാണെന്നാണ് .

 അതങ്ങനെയാണല്ലോ , യുവ ശ്രിഷ്ടിയായ ഒരു ഷോര്‍ട്ട് ഫിലിം എന്ന്

കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യമോടിയെതുന്നതും അത് തന്നെ.

പക്ഷെ നമ്മളെയൊക്കെ അതിശയിപ്പിച്ചു കൊണ്ട് തന്നെ ജീവാജ് എന്ന

കലാകാരന്‍ ചിത്രത്തിന്റെ തിരശീല നീക്കി .

പല ചോദ്യങ്ങളാണ് ഈ ചിത്രം നമുക്ക് മുന്നില്‍ എറിഞ്ഞു തരുന്നത്.

ആത്മഹത്യ  എന്നത് ഒരു സാദാരണ പ്രവണതയായിരിക്കുന്നു. മിക്കതിനും

വളരെ നിസ്സാര കാരണങ്ങള്‍ മാത്രമാണുള്ളത് .

പരീക്ഷാ തോല്‍വി മുതല്‍ പ്രണയതകര്‍ച്ചയുടെ പേരില്‍ പോലും  ചെറു

കുഞ്ഞുങ്ങള്‍ പോലും ജീവനൊടുക്കുന്ന കാലം .

ഇതൊക്കെ കണ്ടു മടുത്ത നമ്മളുടെ സമൂഹത്തിന്റെ

നിര്‍വികാരതയെയാണ് ഇവര്‍ ശക്തമായി പ്രതിഫലിപ്പിക്കുന്നത്.

ആത്മഹത്യാ ശ്രമം ജീവിതത്തിലുടനീളം കണ്ടു മടുത്ത ഒരു സാദാരനക്കാരനു

ജീവന്‍ നല്‍കിയ വിനോദ് കോവൂരിന്റെ അഭിനയം

ഹൃദയസ്പര്‍ക്കായിരുന്നു . അത്  കൊണ്ടാവണം 'ചാകാന്‍

പോവുമ്പോഴും വെറും വയറ്റില്‍ പോവേണ്ട'

എന്നദേഹം  ആ പെണ്‍കുട്ടിയോട്

പറയുന്നുണ്ടായത് . ഒരു സാധാരണ സംഭവം വീക്ഷിക്കുന്ന

ലാഘവതോടെയായിരുന്നു അദ്ധേഹത്തിന്റെ ഭാവവും സംസാരവും .

അപ്പോഴും തന്റെ ലാഭം മോഹിക്കുന്ന മാനുഷിക സ്വാര്‍ഥതയുടെ

ഉദാഹരണമാണ് അദ്ധേഹത്തിന്റെ കടല വില്‍പ്പന.

മാന ഭംഗം എന്നത് നമ്മള്‍ ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്ന ഒരു വാക്കായി

മാറിക്കഴിഞ്ഞിരിക്കുന്നു . ബന്ധങ്ങളുടെ മഹത്വവും അതിനപ്പുറം

സംസ്കാരവുംമനുഷ്യതവുംപാഴ്വാക്കുകളായിക്കൊണ്ടിരിക്കുന്ന

ഒരു ഇരുണ്ട യുഗത്തിലാണ് നമ്മളിപ്പോള്‍ .

പിതാവ് , മാതാവ് , മക്കള്‍, സഹോദരന്‍ എന്നിവയൊക്കെ

നെയിം ഫോറങ്ങളില്‍ എഴുതാന്‍ മാത്രമായി അവശേഷിക്കുന്ന

വാക്കുകളാകുന്നു..ഇതിനുദാഹരണമാണല്ലോ ഇന്ന് നമ്മള്‍ കേട്ട്

കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ .

രക്തബന്ധത്തിന്റെ അര്‍ഥം മായുന്നിടത്ത്  മനുഷ്യബന്ധത്തിന്റെ

അടയാളമാണ് ഈ ചിത്രം ഉയര്‍ത്തിപ്പിടിക്കുന്നത്

 കേവലം ഒരു സ്വാര്‍ത്ഥ ചിന്താഗതിക്കാരന്റെ പിടയുന്ന മനസ്സ് നമ്മള്‍

കാണുന്നു . സ്വന്തം അച്ഛനെ എങ്ങനെ വിവാഹം കഴിക്കും എന്നൊരു

പെണ്‍കുട്ടി ചോദിക്കുമ്പോള്‍ അതെ ചോദ്യം നമ്മുടെ  സമൂഹത്തോടാണ്

ഇവര്‍ ചോദിക്കുന്നത് .

ഈ ചിത്രത്തിന്റെ അഭിപ്രായങ്ങളില്‍ പലരും എഴുതിയത് ഞാന്‍

ശ്രദ്ധിക്കുകയുണ്ടായി .

അദേഹവും  അവസാനം ആത്മഹത്യ ചെയ്യുന്നു . ഉണ്ടാവാം , ആ

മരിക്കുമ്പോള്‍  മനുഷ്യതം മരിച്ചിട്ടില്ല എന്ന് വിളിച്ചു പറയുന്നുണ്ട് . ആ ശബ്ദം

തീര്‍ച്ചയായും മനുഷ്യതമുള്ളവര്‍ കേള്‍ക്കുക തന്നെ ചെയ്യും .

അയാള്‍ക്കുണ്ടായ മാനസിക സംഘര്‍ഷം അയാളെ ആത്മഹത്യയുടെ

ആഘാതങ്ങളിലെക്ക് എടുത്തെറിയപ്പെടുകയാണ് ചെയ്യുന്നത് .






തീര്‍ച്ചയായും പിതൃ ബന്ധത്തിന്റെ  അല്ലെങ്കില്‍ രക്തബന്ധത്തിന്റെ മഹത്വം

നമ്മളോരോരുവരും അറിയേണ്ടതുണ്ട് . വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാം .

അവരവരുടെ യുക്തിക്കനുസരിച്ച് . നമ്മുടെ സമൂഹത്തില്‍ നാളെയിത്

സംഭവിച്ചു കൂടാ എന്ന സന്ദേശം ഹോള്‍ മീഡിയ പ്രവര്‍ത്തകര്‍ നമ്മെ ഈ 10

മിനുട്ട് കൊണ്ട്    അവതരിപ്പിച്ചു .

സമകാലിക പ്രസക്തിയുള്ള ഈ ലഘു ചിത്രം എന്ത് കൊണ്ട് മികച്ചു

നില്‍ക്കുന്നു എന്നത് 'അതേ കാരണത്താല്‍ ' തന്നെ വ്യക്തമാണ് .



 ഹോള്‍ മീഡിയ പിന്നണി പ്രവര്‍ത്തകനായ എനിക്ക് ചില കാരണങ്ങളാല്‍

ഈ ചിത്രത്തിന്റെ ഭാഗമാവാന്‍ സാധിച്ചില്ല .അത് വലിയ ഒരു നഷ്ടം

തന്നെയായാനെനിക്ക് തോന്നിയിട്ടുള്ളത് .

എന്റെ പ്രിയ സുഹൃത്ത് ജീവജിനും കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍

അറിയിച്ചു കൊള്ളുന്നു .

ഈ ചിത്രം വെറും തുടക്കം മാത്രമാണ് . സാമൂഹിക സമകാലിക

പ്രസക്തിയുള്ള ഒരുപാട് ചിത്രങ്ങള്‍  ഇനിയും ഇവര്‍ നമുക്ക്

കാണിച്ചു തരട്ടെ. 

ന്യൂ ജെനെരേഷന്‍ മലയാള സിനിമയുടെ ഭാവി ഇവരെപ്പോലുള്ളവര്‍

തന്നെയാണ്...ആശംസകള്‍ ,





റമീസ് മുഹമ്മദ്‌





'അതേ  കാരണത്താല്‍' ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ 


മുസ്സൌളിനി ഭയപ്പെട്ടിരുന്നവര്‍

മുസ്സൌളിനിയുടെ ചിത്രങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുമ്പോഴൊക്കെ എന്തോ കണ്ടു അരിശം മൂത്ത് നില്‍ക്കുന്ന ഭാവമായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് .

ഫാഷിസത്തിന്റെ പിതാവ് തനിക്ക് വേണ്ടതൊക്കെ സ്വന്തമാക്കിയപ്പോഴും എന്തോ അദേഹത്തെ അലട്ടുന്നുണ്ടായിരുന്നു എന്നാണെനിക്ക് തോന്നിയത് .

 
 എന്താണ് ഫാഷിസം ?

മുസ്സൌളിനിയുടെ അല്ലെങ്കില്‍ ഫാഷിസം അനുകരിക്കുന്നവരുടെ ഭാഷയില്‍ പറഞ്ഞാല്‍ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്ന 

എകീയ സ്വെചാതിപത്യം .
 വിശദീകരണങ്ങള്‍ പലതുണ്ടാവും..ഓരോരുത്തര്‍ക്കും.

ഫാഷിസതിലെക്ക് അവരെ നയിക്കുന്നതെന്താണ്? ഞാന്‍ എന്ന ചിന്തയല്ലേ? സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി മുന്നില്‍ കാണുന്നവരെ അടിച്ചമര്‍ത്തുക .

അത് തന്നെയാണല്ലോ നമ്മളും ചെയ്തു കൊണ്ടിരിക്കുന്നത്? സ്വന്തം നല്ലതിനു വേണ്ടി മാത്രം ജീവിക്കുന്നു..
 ബന്ധങ്ങളെയും ബന്ധനങ്ങളെയും കൂച്ചു വിലങ്ങിടുന്ന ഘടകമാകുന്നു ഫഷിസം അവിടെ .
  
ഇത്രയും വൃത്തിഹീനവും നേരി കേട്ടതുമായ ഒരു പ്രവണതയെയല്ലേ നമ്മള്‍ സ്വാര്‍ഥത എന്ന ഒരു നിസ്സാര വാക്ക് കൊണ്ട് ലഘൂകരിക്കുന്നത്?
ഇരു മേനി ഒരു മനം എന്ന് പറഞ്ഞു നടക്കുന്നവരെ തമ്മില്‍ വേര്പെടുതുന്നതും ഈ ഒരു ചിന്ത തന്നെയല്ലേ?
 ഓരോ മനുഷ്യനും അവനവനു വേണ്ടി ഫാഷിസ്റ്റ്‌  ആയി  ജീവിക്കുന്നു..
 എന്തിനെയും ന്യായീകരിക്കാന്‍ കെല്‍പ്പുള്ള മനുഷ്യര്‍ അതിനെയും തന്റെ അതിബുദ്ധിയുപയോഗിച്ചു ലഘൂകരിക്കുന്നു .

തന്റെ ഞരമ്പുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന അവന്റെ സ്വാര്‍ത്ഥ ബോധം മറ്റൊരുവന്റെ അടിച്ചമര്‍ത്തലുകളെ നിരൂപിക്കാന്‍ ശ്രമിക്കാറില്ല..
മനുഷ്യരാശി അങ്ങനെയാണല്ലോ....തന്റെ ഉള്ളില്‍ വലിയൊരു ഫാഷിസ്റ്റ്‌ ഉറങ്ങിക്കിടക്കുമ്പോഴും അവനു വെറുക്കാന്‍ ചരിത്രകാരന്മാര്‍...

ഈ എഴുതുന്ന ഞാനും എന്നെ പരിഗണിക്കാതെ തുറന്ന നിരൂപണം നടത്തുന്നു...പോട്ടകിണറ്റിലെ തവളയെ പോലെ ..

സ്വന്തം തെറ്റ് അംഗീകരിക്കാന്‍ നമ്മളടക്കം ഒരാളും തയ്യാറാവുന്നില്ല..അവര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ മറ്റൊരുവന്‍.

എന്തിലും ഇതിലും അവനതു തുടരുന്നു...ഇതെന്തു വിധി?
അവനവന്റെ ലോകം..അവനല്ലാതോരുവാന്‍  അടിച്ചമര്‍ത്താന്‍ വിധിക്കപ്പെട്ടവന്‍..
തന്നെ കവച്ചു വയ്ക്കാനാവുന്ന ഒരു ഫാഷിസ്റ്റ്‌ സമൂഹത്തെ മുന്നില്‍ കണ്ടത് കൊണ്ടാവാം മുസ്സൌലിനി ഭയപ്പെട്ടിരുന്നത് .

അപ്പോള്‍ യഥാര്‍ത്ഥ ഫാഷിസത്തെ  ,വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ 
 മുസ്സൌളിനിയും  ഭയന്നിരുന്നു..

എനിക്ക് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണിത് ...
നമ്മളെയാണോ അദ്ദേഹം ഭയന്ന് നോക്കുന്നത് ?


സഹതാപം

കോടതി വിചാരണ കഴിഞ്ഞിറങ്ങുമ്പോള്‍ എന്റെ തണുത്തുറച്ച  ഹൃദയം 

ആര്‍ക്കോ വേണ്ടി തെങ്ങികൊണ്ടിരുന്നു...ഹൃദയം മാത്രം .ചുറ്റിലും 

കാണികളായി സ്ത്രീകളും പുരുഷന്മാരും .

സഹതാപത്തോടെ നോക്കുന്ന ഒരു കണ്ണും ഞാന്‍ കണ്ടില്ല..കടിച്ചു കീറാന്‍ 

ഒരുങ്ങി നില്‍ക്കുന്ന ചെന്നായകള്‍..

അവരുടെ സഹതാപത്തിന് ഞാന്‍ അര്‍ഹയല്ല ..

'' എന്താ അവളുടെ ഒരു തൊലിക്കട്ടി..എങ്ങനെ കഴിയുന്നു ഇവള്‍ക്കൊക്കെ 
ഇങ്ങനെ തലയുയാര്‍ത്തി നടക്കാന്‍"?

"എന്താ അതിനൊരു പ്രയാസം...സ്വന്തം കുഞ്ഞിനെ കൊന്നു തള്ളിയ ഇവള്‍ക്ക് 
ഇങ്ങനെ നടക്കാന്‍ എന്തിനാ തൊലിക്കട്ടി?

എന്നാലും എങ്ങനെ കഴിഞു ഇവള്‍ക്ക്? ഇവളൊരു അമ്മയാണോ?"
 സ്ത്രീകള്‍ പരസ്പരം പറഞ്ഞു കൊണ്ടിരുന്നു...
അപ്പോഴെല്ലാം മരണ വേദന കൊണ്ട് പിടയുന്ന എന്റെ മകന്റെ 
മുഖമായിരുന്നു മനസ്സ് മുഴുവന്‍..
ചെയ്ത തെറ്റിനെ സ്വയം നിരൂപിച്ചു കൊണ്ടും അതിനെ പിന്നെ ന്യായീകരിച്ചു 
കൊണ്ടും ഞാന്‍ ചിന്തിച്ചിരുന്നു 

വധ ശിക്ഷയ്ക്കുള്ള സമയം കാത്തിരുന്നു..
 "ഇല്ല....എന്റെ മകനും ഇനി അങ്ങനെ എണ്ണപ്പെടാന്‍  ജീവിച്ചിരുന്നു കൂടാ..."
ഇടയ്ക്കിടെ മനസ്സ് മന്ത്രിച്ചു..
നാല് വര്ഷം മുന്പ് മരണത്തിനു പോലും വേണ്ടാതെ ജീവിച്ചു ഒടുവില്‍ അന്ത്യ ശ്വാസം വളിച്ച തന്റെ ഭര്‍ത്താവ് മുനിയനെ അവളോര്‍ത്തു..

ആദ്യ ഭര്‍ത്താവ് മരിച്ചതിനു ശേഷം വീട്ടുകാരുടെ നിര്‍ബന്ധത്തിനു 
വഴങ്ങിയാണ് ലോറി ഡ്രൈവറായ അയാളെ വിവാഹം കഴിച്ചത്..

അയാളുടെ ആദ്യ ഭാര്യിലുണ്ടായ കുഞ്ഞുങ്ങള്‍ സമൂഹത്തില്‍ നിന്ന് 
ഒഴിവാക്കപ്പെട്ടവര്‍...

എന്തിനെന്റെ മകനും? അവനെയും സമൂഹം ഒറ്റപ്പെടുത്തും...ഇനി അവനും 
ആ ശപിക്കപ്പെട്ട രോഗത്തിന്റെ വാഹകനായിക്കൂടാ ...ഇനിയും ഭൂമിയില്‍ 
ആവര്‍ത്തിച്ചു കൂടാ...

ആരുടേയും അവഗണന ഏറ്റു വാങ്ങി പിന്നീട് ജീവിതം തിന്നുതീര്‍ക്കുന്നതിലും 
അവനര്‍ഹിക്കുന്നത് ഇപ്പോഴുള്ള സഹതാപമര്‍ഹിക്കുന്ന മരണം തന്നെ...

പിന്നെ ഞാന്‍ ...മാറാരോകങ്ങള്‍ക്ക് അടിമപ്പെട്ടു ഭൂമിക്കു പോലും 
വേണ്ടാത്തവളായി ജീവിക്കണ്ടല്ലോ ..

കൊലക്കയര്‍ മുറുങ്ങുമ്പോഴും  എന്റെ  മനസ്സില്‍ അവന്റെ പിടയുന്ന 
മുഖം....
മനുഷ്യന്റെ നീച വികാരത്തിന് ഒരു രക്തസാക്ഷി കൂടി...